---
title: "സമൂഹത്തിന്റെ ചലനങ്ങളില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ അവഗണിക്കാന്‍ കഴിയില്ല: എന്‍.പി ചെക്കൂട്ടി "
english_title: "Local journalists who make the greatest contribution to the movements of society cannot be ignored: NP Chekutty"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32901/local-journalists-who-make-the-greatest-contribution-to-the-movements-of-society-cannot-be-ignored-np-chekutty"
published_at: "2022-03-20T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62372809c516a_vvvv - Copy (3) - Copy.JPG"
keywords: []
---

# സമൂഹത്തിന്റെ ചലനങ്ങളില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ അവഗണിക്കാന്‍ കഴിയില്ല: എന്‍.പി ചെക്കൂട്ടി 

> **Lead Summary:** **നടുവണ്ണൂര്‍: **സമൂഹത്തിന്റെ ചലനങ്ങളില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചേക്കൂട്ടി.

## Article Content

**നടുവണ്ണൂര്‍: **സമൂഹത്തിന്റെ ചലനങ്ങളില്‍ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചേക്കൂട്ടി.

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ഏന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ മാധ്യമ ശില്പശാല നടുവണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാര്‍മ്മികതയില്‍ അടിയുറച്ച നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും സത്യം പറയാന്‍ ബാധ്യസ്ഥരാണ് എന്ന ആത്മബോധം കൊണ്ടും സ്വന്തം സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന ദുര അനുഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട്.

കേരളത്തിന്റെ വികസന കുതിപ്പില്‍ ഏറ്റവും വിലപ്പെട്ട സംഭാവന നല്‍കിയവരാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ സര്‍ക്കാരുകളില്‍ നിന്നും മാനേജ്‌മെന്റുകളില്‍ നിന്നും കടുത്ത അവഗണനയാണ് നേരിടുന്നത്.

അവന്റെ കുടുംബത്തെ കുറിച്ചോ നിലനില്‍പിനെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല. പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി ശക്തമായ പേരാട്ടം നടത്തി മുന്നേറാന്‍ ഐആര്‍എം യു എന്ന സംഘടനയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐആര്‍എംയു ജില്ലാ വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി അധ്യക്ഷനായി. എന്‍.വി ബാലകൃഷ്ണന്‍ മോഡറേറ്ററായ മാധ്യമ ശില്പശാലയില്‍ കെ.പി അഷറഫ്, പ്രകാശന്‍ ഇല്ലത്ത്, യു.ടി. ബാബു, ഐആര്‍എംയു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഉസ്മാന്‍ അഞ്ചു കുന്ന്, ജനറല്‍ സെക്രട്ടറി ദീപേഷ് ബാബു എന്നിവര്‍ സംസാരിച്ചു. എം.പി അനുരൂപ് സ്വാഗതവും രാഗേഷ് ഐക്കണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32901/local-journalists-who-make-the-greatest-contribution-to-the-movements-of-society-cannot-be-ignored-np-chekutty)