---
title: "ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ടവര്‍ കളവ് നടത്തുന്നു; ഷാഫി പറമ്പില്‍"
english_title: "Those who are supposed to protect Devaswom property are committing theft; Shafi Parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329062/those-who-are-supposed-to-protect-devaswom-property-are-committing-theft-shafi-parambil"
published_at: "2025-12-02T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692f0e0ab4692_sawww.JPG"
keywords: []
---

# ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ടവര്‍ കളവ് നടത്തുന്നു; ഷാഫി പറമ്പില്‍

> **Lead Summary:** **നടുവണ്ണൂര്‍: **യുഡിഎഫ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. ഷാഫി പറമ്പില്‍ എംപി സമ്മേളന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ബോഡിന്റെ സ്വത്ത് വകകള്‍ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ കൊള്ളയടിച്ചും മോഷ്ടിച്ചും പണം പിണുങ്ങുന്ന തിരക്കിലാണെന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: **യുഡിഎഫ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. ഷാഫി പറമ്പില്‍ എംപി സമ്മേളന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ബോഡിന്റെ സ്വത്ത് വകകള്‍ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ കൊള്ളയടിച്ചും മോഷ്ടിച്ചും പണം പിണുങ്ങുന്ന തിരക്കിലാണെന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു.

സ്ഥാനാര്‍ത്ഥികളായ ജില്ലാ പഞ്ചായത്ത് ഉള്ള്യേരി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി റീമ കുന്നുമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് കരുവണ്ണൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി എം.പി ഷറീന, ബ്ലോക്ക് പഞ്ചായത്ത് നടുവണ്ണൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഫാത്തിമ ഷാനവാസ് എന്നിവരെയും ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ഹമീദ് നാട്ടിപ്പറോല്‍, കെ.പി ശശീന്ദ്രന്‍, ഷിബിലി രവീന്ദ്രന്‍, സത്യനാഥന്‍, രോഷ്മാഭായ്, കെ.പി പ്രശാന്ത്, കൃഷ്ണദാസ് ചീടത്തില്‍, ഷീജ ഒതയോത്ത്, എ.പി ഷാജി, സുബൈദ കോയമ്പ്രത്ത്, ഷൈജ മുരളി, റീജ വില്ലൂന്നിമലയില്‍, കെ.കെ സൗദ, മുഹമ്മദലി ചാത്തോത്ത്, സാജിറ അനസ്, ദില്‍ഷ മക്കാട്ട്, പി സുജ, ജസീറ മാവോളി എന്നിവരെയും ഷാഫി പറമ്പില്‍ പരിചയപ്പെടുത്തി.

എം.കെ. പരീത് അധ്യക്ഷത വഹിച്ചു. ടി. ഇബ്രാഹിം കുട്ടി, കാവില്‍ പി. മാധവന്‍, എ.പി. ഷാജി, പി. ലത്തീഫ്, ടി.കെ ഖാദര്‍കുട്ടി നടുവണ്ണൂര്‍, എം. സത്യന്‍, കെ.ടി.കെ. റഷീദ്, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, സജീവന്‍ മക്കാട്ട്, കാഞ്ഞിക്കാവ് ഭാസ്‌കരന്‍, അഫ്റഫ് പുതിയപ്പുറം, ടി.വി സുഹാജ് നടുവണ്ണൂര്‍, കെ.പി സത്യന്‍, എം.കെ. ജലീല്‍, ഹംസ കാവില്‍, അക്ബര്‍ അലി കൊയമ്പറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കെ രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷബീര്‍ നെടുങ്ങണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329062/those-who-are-supposed-to-protect-devaswom-property-are-committing-theft-shafi-parambil)