---
title: "വികസന സ്വപ്നങ്ങള്‍ പങ്ക് വെച്ച് കെ.കെ രജീഷിന്റെ മണ്ഡല പര്യടനം"
english_title: "KK Rajeesh's constituency tour sharing development dreams"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329104/kk-rajeeshs-constituency-tour-sharing-development-dreams"
published_at: "2025-12-03T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fc1db537b0_ghj.jpg"
keywords: []
---

# വികസന സ്വപ്നങ്ങള്‍ പങ്ക് വെച്ച് കെ.കെ രജീഷിന്റെ മണ്ഡല പര്യടനം

> **Lead Summary:** **പെരുവണ്ണാമൂഴി :** കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ.കെ രജീഷ് ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കാണാനെത്തി. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സ്ഥാനാര്‍ത്ഥി നേരിട്ട് മനസിലാക്കി. ബി ജെ പി ജയിച്ച് വന്നാല്‍ ഇവിടെ നടപ്പാക്കാവുന വികസന സ്വപ്നങ്ങള്‍ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരുമായി പങ്ക് വെച്ചു.

## Article Content

**പെരുവണ്ണാമൂഴി :** കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ.കെ രജീഷ് ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കാണാനെത്തി. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സ്ഥാനാര്‍ത്ഥി നേരിട്ട് മനസിലാക്കി. ബി ജെ പി ജയിച്ച് വന്നാല്‍ ഇവിടെ നടപ്പാക്കാവുന വികസന സ്വപ്നങ്ങള്‍ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരുമായി പങ്ക് വെച്ചു.

മേഖലയിലെ ക്രിസ്ത്യന്‍ പള്ളികളിലും കന്യാസ്ത്രീ മഠങ്ങളിലും എത്തി സഹായ അഭ്യര്‍ത്ഥന നടത്തി. കാലത്ത് കൂവ്വപ്പൊയില്‍ അങ്ങാടി, ശാലോം ടിവി, ജില്ല കൃഷിഫാം, പെരുവണ്ണാമുഴി കൃഷി വിഞ്ജാന കേന്ദ്രം, ചെമ്പനോട, ചെമ്പ്ര എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

വയനാട് ബദല്‍ റോഡും മലയോര ഹൈവേയും വന്യമൃഗ ശല്യവും ഉള്‍പ്പെടെ മലയോര കുടിയേറ്റ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് ജനങ്ങളിലേക്ക് ഇറങ്ങി ചെന്നത്.

ജില്ല പഞ്ചായത്തിന് കീഴിലുള്ള ജില്ല കൃഷി ഫാമിലെത്തിയ സ്ഥാനാര്‍ത്ഥി ഫാമിന്റെ സമഗ്ര വികസനം ഉറപ്പാക്കുമെന്ന് അധികൃതരെ അറിയിക്കുകയും ഇവിടെ ട്രേഡ് യൂണിയനുകളുടെ വികസനമാണ് നടക്കുന്നതെന്ന് പറയുകയും ചെയ്തു. ശാലോം ടിവിയില്‍ എത്തി ജീവനക്കാരെ കാണുകയും കേരളം കൊതിക്കുന്ന മാറ്റം ലോകത്തിനെ അറിയിക്കണമെന്നും ഇന്ത്യയിലെ മറ്റിടങ്ങളിലെ വികസനം കേരളത്തിലും എത്തിക്കാന്‍ മോദിക്ക് പിന്തുണ നല്‍കാന്‍ തങ്ങളെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

അതാത് സ്ഥലങ്ങളിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ബിജെപി ജില്ല സെല്‍കോഡിനേറ്റര്‍ ജൂബിന്‍ ബാലകൃഷ്ണന്‍, ബി ജെ പി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബാബു പുതു പറമ്പില്‍, ജനറല്‍ സെക്രട്ടറി കെ.ജി. ശിവദാസന്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എ.എസ് അനുദേവ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെ ഉണ്ടായിരുന്നു. കേരളത്തിന്റെ സമഗ്ര മാറ്റത്തിന് ബിജെപി യുടെ വിജയം അനിവാര്യമാണെന്നും അതിന്റെ ആദ്യപടിയായി തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും രജീഷ് അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329104/kk-rajeeshs-constituency-tour-sharing-development-dreams)