---
title: "സ്തൂപം മലിനമാക്കിയവര്‍ക്കെതിരെ ശക്തമായ നടപടി വേണം: സിപിഐ"
english_title: "Strong action should be taken against those who polluted the stupa: CPI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32911/strong-action-should-be-taken-against-those-who-polluted-the-stupa-cpi"
published_at: "2022-03-20T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623733af8009c_vvvv - Copy (3) - Copy.JPG"
keywords: []
---

# സ്തൂപം മലിനമാക്കിയവര്‍ക്കെതിരെ ശക്തമായ നടപടി വേണം: സിപിഐ

> **Lead Summary:** ** പേരാമ്പ്ര: **ആവള കുതിരപ്പെട്ടിയില്‍ സിപിഐ സ്ഥാപിച്ച പ്രമുഖ സിപിഐ നേതാവ് ആവളനാരായണന്റെ സ്തൂപം മലിനമാക്കിയ സമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ യോഗം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര: **ആവള കുതിരപ്പെട്ടിയില്‍ സിപിഐ സ്ഥാപിച്ച പ്രമുഖ സിപിഐ നേതാവ് ആവളനാരായണന്റെ സ്തൂപം മലിനമാക്കിയ സമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ യോഗം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാത്രിയാണ് സ്തൂപം മലിനമാക്കിയത് . സാമൂഹ്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍, എ.ബി ബിനോയ്, എം ശ്രീജിത്ത്, എന്‍ പ്രമോദ് ദാസ്, എം നാരായണന്‍, കെ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32911/strong-action-should-be-taken-against-those-who-polluted-the-stupa-cpi)