---
title: "കൂത്താളി വല്ലാറ്റ മൂസ്സയുടെ വീട്ടുവളപ്പില്‍ ഒരു അത്ഭുത കുല "
english_title: "A miraculous grave in the courtyard of Kuthali Vallata Musa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329200/a-miraculous-grave-in-the-courtyard-of-kuthali-vallata-musa"
published_at: "2025-12-03T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69302c9264b1e_WER.jpg"
keywords: []
---

# കൂത്താളി വല്ലാറ്റ മൂസ്സയുടെ വീട്ടുവളപ്പില്‍ ഒരു അത്ഭുത കുല 

> **Lead Summary:** **കൂത്താളി: **കൂത്താളി പഞ്ചായത്തില്‍ 13-ാം വാര്‍ഡിലെ മുണ്ടോട്ടില്‍ വല്ലാറ്റ മൂസ്സയുടെ ആള്‍താമസമില്ലാത്ത വീട്ടുവളപ്പില്‍ ഒരു അത്ഭുത കുല. സാധാരണ വാഴ കുലയ്ക്കുന്നതു പോലെയല്ല. വാഴയുടെ തടയിലാണ് കുല ഉണ്ടായിരിക്കുന്നത്.

## Article Content

**കൂത്താളി: **കൂത്താളി പഞ്ചായത്തില്‍ 13-ാം വാര്‍ഡിലെ മുണ്ടോട്ടില്‍ വല്ലാറ്റ മൂസ്സയുടെ ആള്‍താമസമില്ലാത്ത വീട്ടുവളപ്പില്‍ ഒരു അത്ഭുത കുല. സാധാരണ വാഴ കുലയ്ക്കുന്നതു പോലെയല്ല. വാഴയുടെ തടയിലാണ് കുല ഉണ്ടായിരിക്കുന്നത്.

ഏകദേശം ഒന്നര മാസം മുമ്പ് പശുകടിച്ച് ഒടിഞ്ഞ വാഴ താന്‍ വെട്ടികളഞ്ഞിരുന്നുവെന്നും എന്നാല്‍ ഇന്ന് രാവിലെ പറമ്പില്‍ പശുവിനെ കെട്ടാന്‍ പോയപ്പോള്‍ വാഴയുടെ തടയില്‍ കിളികള്‍ വന്നിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഈ അത്ഭുത കാഴ്ച കണ്ടതെന്നും പേരാമ്പ്രയിലെ മലഞ്ചരക്ക് വ്യാപാരിയായ മൂസ പറഞ്ഞു.

കദളി ഇനത്തില്‍ പെട്ട വാഴയുടെ നടുവില്‍ വീണ്ടും മുള പൊട്ടിയാണ് ഈ അത്ഭുത കുല ഉണ്ടായിരിക്കുന്നത്. കണ്ടാല്‍ ആരോ കൊണ്ട് വെച്ചത് പോലെ തോന്നും. വാഴയുടെ ഫോട്ടോ പകര്‍ത്തി മൂസ ഗ്രൂപ്പിലിട്ടതോടെ അത്ഭുതകാഴ്ച കാണാന്‍ നിരവധി പേരാണ് ഇപ്പോള്‍ മൂസയുടെ വീട്ടിലെത്തുന്നത്.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329200/a-miraculous-grave-in-the-courtyard-of-kuthali-vallata-musa)