---
title: "വാട്ടര്‍ ഫ്യൂരിഫയര്‍ നല്‍കി മാതൃകയായി പേരാമ്പ്ര റോട്ടറി ക്ലബ് "
english_title: "Perambra Rotary Club sets an example by providing water purifier"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329223/perambra-rotary-club-sets-an-example-by-providing-water-purifier"
published_at: "2025-12-03T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693044d7ca5bd_FDRE.jpg"
keywords: []
---

# വാട്ടര്‍ ഫ്യൂരിഫയര്‍ നല്‍കി മാതൃകയായി പേരാമ്പ്ര റോട്ടറി ക്ലബ് 

> **Lead Summary:** **കുളത്തുവയല്‍: **കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പേരാമ്പ്ര റോട്ടറി ക്ലബ് വാട്ടര്‍ ഫ്യൂരിഫയര്‍ നല്‍കി. പേരാമ്പ്ര റോട്ടറി ക്ലബ് സെക്രട്ടറി റജി തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കുളത്തുവയല്‍: **കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പേരാമ്പ്ര റോട്ടറി ക്ലബ് വാട്ടര്‍ ഫ്യൂരിഫയര്‍ നല്‍കി. പേരാമ്പ്ര റോട്ടറി ക്ലബ് സെക്രട്ടറി റജി തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര റോട്ടറി ക്ലബ് അംഗങ്ങളായ വി.സി നാരായണല്‍ നമ്പ്യാര്‍, ഗിരീഷ് കുമാര്‍ മഹിമ, സി.എം വിജയന്‍, ജോഷി മണി കൊമ്പോല്‍, പി.പി രാജ ബാലന്‍, സി.സി രജീഷ് എന്നിവരും അധ്യാപകരായ ലൈസമ്മ മാത്യു, സിസ്റ്റര്‍ സാലി ജോണ്‍, ലിന്‍സി ജോര്‍ജ്, പിടിഎ പ്രസിഡണ്ട് വി.ഡി പ്രേംരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഫാദര്‍ രാജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329223/perambra-rotary-club-sets-an-example-by-providing-water-purifier)