---
title: "ചെറുകഥാ മത്സരത്തില്‍ രവി ചൂനാടന്‍ സാഹിത്യ പുരസ്‌കാരം ജയേഷ് മരുതോറക്ക് "
english_title: "Jayesh Maruthora wins Ravi Choonadan Literary Award in short story competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329231/jayesh-maruthora-wins-ravi-choonadan-literary-award-in-short-story-competition"
published_at: "2025-12-03T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6930521897d94_huy.jpg"
keywords: []
---

# ചെറുകഥാ മത്സരത്തില്‍ രവി ചൂനാടന്‍ സാഹിത്യ പുരസ്‌കാരം ജയേഷ് മരുതോറക്ക് 

> **Lead Summary:** കോട്ടയം: പരസ്പരം മാഗസിന്‍ സംസ്ഥാന തലത്തില്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ രവി ചൂനാടന്‍ സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പേരാമ്പ്ര സ്വദേശിയായ ജയേഷ് മരുതോറക്ക് ലഭിച്ചു.

## Article Content

കോട്ടയം: പരസ്പരം മാഗസിന്‍ സംസ്ഥാന തലത്തില്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ രവി ചൂനാടന്‍ സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പേരാമ്പ്ര സ്വദേശിയായ ജയേഷ് മരുതോറക്ക് ലഭിച്ചു.

ക്യാഷ് പ്രൈസും ഫലകവുമടങ്ങിയ പുരസ്‌കാരം 2026 ജനുവരി 17 ന് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് നല്‍കും. ജയേഷ് മറുതോറക്ക് എഴുത്ത് വഴിയില്‍ ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കെഎസ്ഇബി ചക്കിട്ടപ്പാറ സെക്ഷനിലെ ജീവനക്കാരനാണ് ജയേഷ് മരുതോറ. ഭാര്യ നീതു ഭാസ്‌കരന്‍. മക്കള്‍ ജുവല്‍, നെഹല്‍ നേഹ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329231/jayesh-maruthora-wins-ravi-choonadan-literary-award-in-short-story-competition)