---
title: "ആള്‍ ദൈവത്തിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി   ബിജെപി കായണ്ണ പഞ്ചായത്ത് കമ്മിറ്റി"
english_title: "bjp marched to the house of alldaivam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32926/bjp-marched-to-the-house-of-alldaivam"
published_at: "2022-03-20T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623747f5e6bd7_vvvv - Copy (3) - Copy.JPG"
keywords: []
---

# ആള്‍ ദൈവത്തിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി   ബിജെപി കായണ്ണ പഞ്ചായത്ത് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര**: കഴിഞ്ഞ ദിവസം ജെ.ജെ ആക്ട് പ്രകാരം അറസ്റ്റിലാവുകയും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ചാരു പറമ്പില്‍ സ്വദേശിയുടെ വീട്ടിലേക്ക് ബിജെപി കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര**: കഴിഞ്ഞ ദിവസം ജെ.ജെ ആക്ട് പ്രകാരം അറസ്റ്റിലാവുകയും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ചാരു പറമ്പില്‍ സ്വദേശിയുടെ വീട്ടിലേക്ക് ബിജെപി കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

ഇത്തരം വ്യാജ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗം വാര്‍ഡ് മെമ്പര്‍ ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു.

കെ.കെ ശിവദാസന്‍ അധ്യക്ഷനായി. യോഗത്തില്‍ കെ രാജേഷ്, എന്‍ ചോയി, സി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി സത്യന്‍, സി.ടി ഷിബു, പി.പി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32926/bjp-marched-to-the-house-of-alldaivam)