---
title: "പേരാമ്പ്രയില്‍ ബ്രൗണ്‍ഷുഗറുമായി ആസാം സ്വദേശി പൊലീസ് പിടിയില്‍"
english_title: "Police arrest Assam native with brown sugar in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329284/police-arrest-assam-native-with-brown-sugar-in-perambra"
published_at: "2025-12-04T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69311508cc9d1_asam.jpg"
keywords: []
---

# പേരാമ്പ്രയില്‍ ബ്രൗണ്‍ഷുഗറുമായി ആസാം സ്വദേശി പൊലീസ് പിടിയില്‍

> **Lead Summary:** **പെരുവണ്ണാമൂഴി : **പേരാമ്പ്രയില്‍ ബ്രൗണ്‍ഷുഗറുമായി ആസാം സ്വദേശി പൊലീസ് പിടിയില്‍. കിഴക്കന്‍ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്കില്‍ താമസിക്കുന്ന ആസാം നാഗോണ്‍ സ്വദേശി അബ്ദുള്‍ റോഹിം ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 3 ബോട്ടിലുകളിലായി സൂക്ഷിച്ച 220 മില്ലിഗ്രാം ബ്രൗണ്‍ ഷുഗറാണ് കണ്ടെടുത്തത്. കുറ്റ്യാടി കേന്ദ്രീകരിച്ച് ആവശ്യക്കാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ച് വിതരണം ചെയ്ത് വരികയായിരുന്നു.

## Article Content

**പെരുവണ്ണാമൂഴി : **പേരാമ്പ്രയില്‍ ബ്രൗണ്‍ഷുഗറുമായി ആസാം സ്വദേശി പൊലീസ് പിടിയില്‍. കിഴക്കന്‍ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്കില്‍ താമസിക്കുന്ന ആസാം നാഗോണ്‍ സ്വദേശി അബ്ദുള്‍ റോഹിം ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 3 ബോട്ടിലുകളിലായി സൂക്ഷിച്ച 220 മില്ലിഗ്രാം ബ്രൗണ്‍ ഷുഗറാണ് കണ്ടെടുത്തത്. കുറ്റ്യാടി കേന്ദ്രീകരിച്ച് ആവശ്യക്കാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ച് വിതരണം ചെയ്ത് വരികയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴി എസ്‌ഐ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, പേരാമ്പ്ര ഡിവൈസ്പി രാജേഷിന്റെ കീഴിലുള്ള സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി വിനീഷ്, സിഞ്ചുദാസ്, പെരുവണ്ണാമൂഴി സ്റ്റേഷനിലെ എസ് സിപിഒ മാരായ അനൂപ്, ഷാനവാസ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ ബ്രൗണ്‍ഷുഗര്‍ സഹിതം പിടികൂടിയത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329284/police-arrest-assam-native-with-brown-sugar-in-perambra)