---
title: "നടുവണ്ണൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു"
english_title: "Naduvannur Panchayat organized an LDF election rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329602/naduvannur-panchayat-organized-an-ldf-election-rally"
published_at: "2025-12-05T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69331760166c5_elama.jpg"
keywords: []
---

# നടുവണ്ണൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം റാലി ഉദ്ഘാനം ചെയ്തു. എല്‍ഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പുതുശ്ശേരി ആദര്‍ശ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കെ സജീവന്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി.

## Article Content

നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം റാലി ഉദ്ഘാനം ചെയ്തു. എല്‍ഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പുതുശ്ശേരി ആദര്‍ശ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കെ സജീവന്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വന്ന മേച്ചങ്കോട്ട് ഷാജിയേയും കുടുംബത്തേയും, അംങ്ക കളരിയില്‍ നിന്ന് വന്ന ശ്രീജിത്തിനെയും കുടുംബത്തേയും ചടങ്ങില്‍ വെച്ച് എളമരം കരീം സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചു.

എല്‍ഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ശശി കോലോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഐ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം അഡ്വ: പി വസന്തം, ആര്‍ജെഡി സ്റ്റേറ്റ് സെക്രട്ടറി എന്‍.കെ വത്സന്‍, എന്‍സിപി സംസ്ഥാന സെക്രട്ടറി രാജന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329602/naduvannur-panchayat-organized-an-ldf-election-rally)