---
title: "സോഷ്യലിസ്റ്റ് നേതാവ് സി.എ നായര്‍ അനുസ്മരണം നടത്തി"
english_title: "Socialist leader C.A. Nair commemorated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329652/socialist-leader-ca-nair-commemorated"
published_at: "2025-12-06T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933c3f7bf1c6_dfrer.jpg"
keywords: []
---

# സോഷ്യലിസ്റ്റ് നേതാവ് സി.എ നായര്‍ അനുസ്മരണം നടത്തി

> **Lead Summary:** പേരാമ്പ്ര: സോഷ്യലിസ്റ്റ് നേതാവും കൂത്താളി മുതുകാട് സമര നായകനുമായ സി.എ നായരുടെ ചരമവാര്‍ഷികദിനം ആചരിച്ചു.

## Article Content

പേരാമ്പ്ര: സോഷ്യലിസ്റ്റ് നേതാവും കൂത്താളി മുതുകാട് സമര നായകനുമായ സി.എ നായരുടെ ചരമവാര്‍ഷികദിനം ആചരിച്ചു.

കെ.ബി. മേനോന്‍, പി.എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍, പി.ആര്‍ കുറുപ്പ്, എം.പി വീരേന്ദ്രകുമാര്‍, അരങ്ങില്‍ ശ്രീധരന്‍, കെ. കുഞ്ഞിരാമകുറുപ്പ്, സി.ജെ. വര്‍ക്കി എന്നീ സോഷ്യലിസ്റ്റ് നേതാക്കളോടൊപ്പം മലബാറില്‍ സോഷ്യലിസ്റ്റ് കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം.

അടിയന്തരാവസ്ഥ കാലത്ത് സോഷ്യലിസ്റ്റ് നേതാക്കളെ ജയിലിലടച്ചപ്പോള്‍ വയനാട്, കോഴിക്കോട് ജില്ലയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയത് സി.എ നായരായിരുന്നു.

അനുസ്മരണയോഗം മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് കല്ലോട് ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജനതാദള്‍ . എസ്. നേതാവ് പി.കെ ബിജു അധ്യക്ഷത വഹിച്ചു. ജനതാദള്‍ എസ്. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.കെ. ബാലഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി.

ആര്‍ജെഡി എസ് സി എസ് ടി സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി രവീന്ദ്രന്‍, ജനതാദള്‍ എസ്. ജില്ലാ കമ്മറ്റി അംഗം എ.എം മോഹനന്‍, സോഷ്യലിസ്റ്റ് നേതാക്കളായ വി.പി വേണു, സി.എം. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329652/socialist-leader-ca-nair-commemorated)