---
title: "പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യുന്നത് ബിജെപി മാത്രം; വി.കെ സജീവന്‍"
english_title: "Only BJP is discussing development in Panchayat elections: VK Sajeevan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329669/only-bjp-is-discussing-development-in-panchayat-elections-vk-sajeevan"
published_at: "2025-12-06T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933d18d218c5_SAWWW.jpg"
keywords: []
---

# പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യുന്നത് ബിജെപി മാത്രം; വി.കെ സജീവന്‍

> **Lead Summary:** **ചക്കിട്ടപാറ:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.കെ രജീഷിന്റെ തിരഞ്ഞെടുപ്പ് പര്യടനം വിവിധയിടങ്ങളിലായി നടന്നു. ചക്കിട്ടപാറയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന കോഡിനേറ്റര്‍ വി.കെ സജീവന്‍ നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.കെ രജീഷിന്റെ തിരഞ്ഞെടുപ്പ് പര്യടനം വിവിധയിടങ്ങളിലായി നടന്നു. ചക്കിട്ടപാറയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന കോഡിനേറ്റര്‍ വി.കെ സജീവന്‍ നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യുന്നത് ബിജെപി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നട്ടെല്ല് ആയ ഗ്രാമങ്ങളുടെ വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് ബിജെപി മാത്രമാണെന്നും മുന്നണികള്‍ വികസനം ചര്‍ച്ച ചെയ്യാതെ ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിദാരിദ്രമുക്ത സംസ്ഥാനമെന്ന പിണറായി വിജയന്റെ കണ്ടുപിടിത്തം കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഭരണത്തില്‍ കറന്റ്, വെള്ളക്കരം എന്നിവ ഭീമമായി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ജിഎസ് ടി കുറച്ച് സാധാരണക്കാരെ സംരക്ഷിക്കുകയാണന്ന് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പിഎംശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ മടിക്കുന്നത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതതീവ്രവാദ ശക്തികളുടെ ഭീഷണിക്ക് വഴങ്ങിയാണെന്ന് സജീവന്‍ പറഞ്ഞു. നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികള്‍ ഗ്രാമങ്ങളില്‍ നടപ്പാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബാബു പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് മേഖലാ ജനറല്‍ സെക്രട്ടറി എം മോഹന്‍ പേരാമ്പ്ര ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.കെ രജീഷ്, ജില്ലാ സെല്‍ കോഡിനേറ്റര്‍ ജൂബിന്‍ ബാലകൃഷ്ണന്‍, ജയപ്രകാശ് കായണ്ണ, ശിവദാസ്, പി.ബി സന്തോഷ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അനുദേവ്, കെ.പി.ടി ബാലന്‍, പി.സി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329669/only-bjp-is-discussing-development-in-panchayat-elections-vk-sajeevan)