---
title: "യുഡിഎഫ് കാവുന്തറ മേഖല കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം സംഘടിപ്പിച്ചു"
english_title: "The UDF Kavunthara Regional Committee organized an election campaign public meeting."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329703/the-udf-kavunthara-regional-committee-organized-an-election-campaign-public-meeting"
published_at: "2025-12-06T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933f64ea5f77_cheruvannur.JPG"
keywords: []
---

# യുഡിഎഫ് കാവുന്തറ മേഖല കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **കാവുന്തറ:** യുഡിഎഫ് കാവുന്തറ മേഖല കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം സംഘടിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്്കൊണ്ട് കാവുന്തറ മേഘല കമ്മിറ്റി പള്ളിയത്ത് കുനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. 

## Article Content

**കാവുന്തറ:** യുഡിഎഫ് കാവുന്തറ മേഖല കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം സംഘടിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്്കൊണ്ട് കാവുന്തറ മേഘല കമ്മിറ്റി പള്ളിയത്ത് കുനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. 

പിണറായിയുടെ പത്ത് വര്‍ഷത്തെ വിഗ്രഹ വിരുദ്ധആസൂത്രണത്തെ ഞെക്കിപിഴിയുന്ന കേരളം മുഴുവനും തൊട്ടതിനൊക്കെ അഴിമതി നടത്തിട്ടുള്ള ഭരണകുടത്തിനെതിരെയുള്ള അതി ശക്തമായിട്ടുള്ള വിധിയെഴുത്താകും ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പെന്നും, ശബരിമലയില്‍ ഭക്തര്‍ ഭക്തിപൂര്‍വ്വം നല്‍കുന്ന എല്ലാ കാണിക്കകളും ഉപയോഗിച്ച് രൂപപെടുത്തിയിട്ടുള്ള അവിടത്തെ വിശുദ്ധമായ സ്വര്‍ണ്ണവും കവര്‍ന്നെടുത്തത് ഗൗരവമായികാണേണ്ടതാണന്നും അദ്ദേഹം പറഞ്ഞു.

പി. അയമു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തി.

ടി. നി. നിസാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നടുവണ്ണൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിചെയര്‍മാന്‍ കെ രാജീവന്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എം കെ പരീത്,  മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എ.പി ഷാജി,  മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ലത്തീഫ്,  സംസ്ഥാന ജില്ലാ ചെയര്‍മാന്‍ കാവില്‍ പി മാധവന്‍,  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സുമ,  വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഖദീജ,  യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി നാസ് മാമ്പൊയില്‍, അന്‍വര്‍ഷ നൊച്ചാട്, നിസാര്‍ ചേലേരി അഷ്‌റഫ് പുതിയപ്പുറം, ഖാദര്‍കുട്ടി നടുവണ്ണൂര്‍, ടി. ഇബ്രാഹിം കുട്ടി, സിപിഎ അസീസ്

തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329703/the-udf-kavunthara-regional-committee-organized-an-election-campaign-public-meeting)