---
title: "പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ പ്രതി തൂങ്ങി മരിച്ച നിലയില്‍ "
english_title: "Accused who stabbed and injured his father and fled the scene found hanging"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329835/accused-who-stabbed-and-injured-his-father-and-fled-the-scene-found-hanging"
published_at: "2025-12-07T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6935296f3f99c_aqwe.jpg"
keywords: []
---

# പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ പ്രതി തൂങ്ങി മരിച്ച നിലയില്‍ 

> **Lead Summary:** കടിയങ്ങാട് : പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ പ്രതി തൂങ്ങി മരിച്ച നിലയില്‍. കടയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാല്‍ നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

കടിയങ്ങാട് : പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ പ്രതി തൂങ്ങി മരിച്ച നിലയില്‍. കടയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാല്‍ നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പിതാവായ ഇല്ലത്ത് മീത്തല്‍ പോക്കര്‍ (60) നെയാണ് ജംഷാല്‍ കുത്തി പരിക്കേല്‍പ്പിച്ചിരുന്നത്. പണം നല്‍കാന്‍ വിസമ്മതിനാലാണ് കുത്തി പരിക്കേല്‍പ്പിച്ചത്.

നിരന്തരം പണം ആവശ്യപ്പെടുന്ന മകന് കഴിഞ്ഞ ദിവസം പണം നല്‍കാതെ വന്നപ്പോള്‍ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. വയറിന് സാരമായിപരുക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് പ്രതിയെ പൊന്തക്കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329835/accused-who-stabbed-and-injured-his-father-and-fled-the-scene-found-hanging)