---
title: "മാതൃസംഗമവും അനുമോദനസദസും സംഘടിപ്പിച്ചു"
english_title: "Parents' meeting and congratulatory meeting organized AT MEPPAYOOR"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329913/parents-meeting-and-congratulatory-meeting-organized-at-meppayoor"
published_at: "2025-12-07T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6935a94d06ea2_qwe.jpg"
keywords: []
---

# മാതൃസംഗമവും അനുമോദനസദസും സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍ ഈ വര്‍ഷത്തെ മാതൃസംഗമവും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസും നടത്തി. കഴിഞ്ഞ വര്‍ഷത്തെ എല്‍എസ്എസ് വിജയി തേജാ ലക്ഷ്മിയെ ചടങ്ങില്‍ അനുമോദിച്ചു. കൂടാതെ സ്‌കൂളില്‍ നിന്ന് വിവിധ കലോത്സവങ്ങളില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍ ഈ വര്‍ഷത്തെ മാതൃസംഗമവും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസും നടത്തി. കഴിഞ്ഞ വര്‍ഷത്തെ എല്‍എസ്എസ് വിജയി തേജാ ലക്ഷ്മിയെ ചടങ്ങില്‍ അനുമോദിച്ചു. കൂടാതെ സ്‌കൂളില്‍ നിന്ന് വിവിധ കലോത്സവങ്ങളില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

മേലടി ഉപജില്ല എഇഒ പി. ഹസീസ് പരിപാടിയുടെ ഉദ്ഘടനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായ ഡോ. ഇസ്മയില്‍ മരുതേരി ബോധവത്കരണ ക്ലാസ് നയിച്ചു. സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ മജീദ്, എംപിടിഎ വൈസ് ചെയര്‍പേഴ്‌സണ്‍ ഹസ്‌ന, പിടിഎ വൈസ് പ്രസിഡന്റ് രാഖി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങില്‍ നജ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329913/parents-meeting-and-congratulatory-meeting-organized-at-meppayoor)