---
title: "നടുവണ്ണൂരില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം"
english_title: "Accident due to cooking gas cylinder explosion in Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/329916/accident-due-to-cooking-gas-cylinder-explosion-in-naduvannur"
published_at: "2025-12-07T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6935b0f784413_yrt.jpg"
keywords: []
---

# നടുവണ്ണൂരില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. നടുവണ്ണൂര്‍ മുളളമ്പത്ത് പ്രകാശന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലര്‍ച്ചേ 4 മണിയോടുകൂടിയാണ് അടുക്കളയുടെ പുറത്ത് വെച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. നടുവണ്ണൂര്‍ മുളളമ്പത്ത് പ്രകാശന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലര്‍ച്ചേ 4 മണിയോടുകൂടിയാണ് അടുക്കളയുടെ പുറത്ത് വെച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

അടുക്കളയുടെ ചുമര്‍ഭാഗവും തറയും അപകടത്തില്‍ പാടെ തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറിച്ച സിലിണ്ടര്‍ കൂടാതെ മറ്റൊരു സിലിണ്ടറും അടുത്തുണ്ടായിരുന്നു. ഈ സിലിണ്ടര്‍ സ്‌ഫോടനത്തില്‍ 100 മീറ്ററോളം അകലേക്ക് തെറിച്ചു പോയിട്ടുണ്ട്.

പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ ഭാഗങ്ങള്‍ തെറിച്ച് മറ്റ് 3 വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഗ്യാസ് സിലിണ്ടര്‍ വീടീന് പുറത്ത് സൂക്ഷിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/329916/accident-due-to-cooking-gas-cylinder-explosion-in-naduvannur)