---
title: "അമ്പല കള്ളന്‍മാരെ അധികാരത്തില്‍ നിന്ന് പുറത്താക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്‍ "
english_title: "Temple thieves should be removed from power; Mullappally Ramachandran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330023/temple-thieves-should-be-removed-from-power-mullappally-ramachandran"
published_at: "2025-12-08T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69368b979a559_mulla.jpg"
keywords: []
---

# അമ്പല കള്ളന്‍മാരെ അധികാരത്തില്‍ നിന്ന് പുറത്താക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്‍ 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്തിലെ പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളായ കെ.മധു കൃഷണന്റെയും, നസീറയുടെയും തെരഞ്ഞെടുപ്പ് കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്തിലെ പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളായ കെ.മധു കൃഷണന്റെയും, നസീറയുടെയും തെരഞ്ഞെടുപ്പ് കുടുംബ സംഗമം സംഘടിപ്പിച്ചു.

മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ച അമ്പല കള്ളന്‍മാരെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും നാട്ടില്‍ സമാധാനവും സഹവര്‍ത്തിത്വവും പുലരാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടിയില്‍ പി.കെ.കെ നാസര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ എരവത്ത്, ടി.കെ ഇബ്രാഹിം, പി.കെ രാഗേഷ്, പി.എം പ്രകാശന്‍, പി.സി സിറാജ്, ഖാലിദ് എടവന, കെ. മധു കൃഷ്ണന്‍, നസീറ, വത്സല, കെ ഹസ്സന്‍, പി അനില്‍കുമാര്‍, പി മൂസകുട്ടി, എം.കെ സജീവന്‍, നസീമ പുത്തലത്ത്, വി.എം അഷറഫ്, വി.പി നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330023/temple-thieves-should-be-removed-from-power-mullappally-ramachandran)