---
title: "സ്ഥാനാര്‍ത്ഥി സംഗമവും അനുമോദനവും നടത്തി"
english_title: "Candidate meeting and congratulatory remarks were held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330076/candidate-meeting-and-congratulatory-remarks-were-held"
published_at: "2025-12-08T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936b5a92b1b5_54.jpg"
keywords: []
---

# സ്ഥാനാര്‍ത്ഥി സംഗമവും അനുമോദനവും നടത്തി

> **Lead Summary:** **വാളൂര്‍: **സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാലയുടെ നേതൃത്വത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ സംഗമം നടത്തി. ക്ലബ് സെക്രട്ടറി സനൂപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ബിനീഷ് കുഴിമ്പാട്ടില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**വാളൂര്‍: **സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാലയുടെ നേതൃത്വത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ സംഗമം നടത്തി. ക്ലബ് സെക്രട്ടറി സനൂപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ബിനീഷ് കുഴിമ്പാട്ടില്‍ അധ്യക്ഷത വഹിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷാജു, യുഡിഎഫ് സ്ഥാനാര്‍ത്ഥി വത്സല, ബിജെപി സ്ഥാനാര്‍ത്ഥി പുത്തലത്ത് ചന്ദ്രന്‍ എന്നിവരെ ക്ലബ് പ്രസിഡന്റ് സ്വികരിക്കുകയും അനുമോദിക്കുകയും ചെയ്തു. കക്ഷിരാക്ഷ്ട്രീയ വ്യത്യാസമില്ലാതെ നടത്തിയ പരിപാടി വാളൂരുകാര്‍ക്ക് പ്രത്യേക അനുഭവമായി.

വ്യത്യസ്തമായ സംസ്‌കാരിക സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂടെ ഏഴാം വര്‍ഷത്തിലേക്ക് കടക്കുക്കയാണ് സഹൃദയ വെല്‍ഫെയര്‍ ക്ലബ് .ഭാരവാഹികളായ എം അജയന്‍, ഇ രതീഷ്, ജ്യോതിഷ്, വി.കെ ബിജു എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ അംഗങ്ങളായ എം ലിനീഷ് , കെ ബബീഷ്, കെ.എം സന്തോഷന്‍, രന്‍ജിത്ത്, സബീഷ്, ഷിബു തുടങ്ങിയര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330076/candidate-meeting-and-congratulatory-remarks-were-held)