---
title: "മരുതേരി കലന്തന്‍മുക്കില്‍ സ്ഥാപിച്ച ശിലാഫലകം നശിപ്പിച്ച നിലയില്‍"
english_title: "The stone plaque installed at Kalanthamukku in Marutheri has been vandalized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330144/the-stone-plaque-installed-at-kalanthamukku-in-marutheri-has-been-vandalized"
published_at: "2025-12-09T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937ae106fc03_shila.JPG"
keywords: []
---

# മരുതേരി കലന്തന്‍മുക്കില്‍ സ്ഥാപിച്ച ശിലാഫലകം നശിപ്പിച്ച നിലയില്‍

> **Lead Summary:** **മരുതേരി :** മരുതേരി- മണക്കാട്ടില്‍താഴെ റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി മരുതേരി കലന്തന്‍മുക്കില്‍ സ്ഥാപിച്ച ശിലാഫലകം നശിപ്പിച്ച നിലയില്‍. നൊച്ചാട് ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണ പ്രവര്‍ത്തി നടത്തിയ റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകമാണ് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് 10-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നില്‍ നശിപ്പിച്ച നിലയില്‍ കണ്ടത്.

## Article Content

**മരുതേരി :** മരുതേരി- മണക്കാട്ടില്‍താഴെ റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി മരുതേരി കലന്തന്‍മുക്കില്‍ സ്ഥാപിച്ച ശിലാഫലകം നശിപ്പിച്ച നിലയില്‍. നൊച്ചാട് ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണ പ്രവര്‍ത്തി നടത്തിയ റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകമാണ് യുഡിഎഫ് പേരാമ്പ്ര പഞ്ചായത്ത് 10-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നില്‍ നശിപ്പിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫ് പ്രചാരത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. നൊച്ചാട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണിന് എതിരെ ഫേസ്ബുക് ഉപയോഗിച്ച് അസഭ്യവര്‍ഷം നടത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ സമീര്‍ പാലക്കാം പൊയിലിന് എതിരെ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ പരാതിയും നിലവില്‍ ഉണ്ടെന്നും ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ശിലാഫലവും നശിപ്പിച്ചതെന്ന് എല്‍ഡിഎഫ് വാര്‍ഡ് കമ്മിറ്റി പറയുന്നു.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് തിരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞകാലങ്ങളിലും ശ്രമം ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ തദ്ധേശ തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ചയാളുടെ വാഴകള്‍ വെട്ടിനശിപ്പിക്കപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള യുഡിഫിലെ ഒരു വിഭാഗം ക്രിമിനലുകളുടെ ശ്രമം തിരിച്ചറിയണമെന്ന് എല്‍ഡിഎഫ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330144/the-stone-plaque-installed-at-kalanthamukku-in-marutheri-has-been-vandalized)