---
title: "വെള്ളിയൂരില്‍ ഫയര്‍സേഫ്റ്റി ബീറ്റ് പ്രോഗ്രാം നടത്തി"
english_title: "Fire safety beat program was conducted in Velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33017/fire-safety-beat-program-was-conducted-in-velliyoor"
published_at: "2022-03-21T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62382d2273e26_0000 WATER MARK.JPG"
keywords: []
---

# വെള്ളിയൂരില്‍ ഫയര്‍സേഫ്റ്റി ബീറ്റ് പ്രോഗ്രാം നടത്തി

> **Lead Summary:** ** പേരാമ്പ്ര**: കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ പേരാമ്പ്രയും വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എജുക്കേഷനല്‍ ട്രസ്റ്റും സംയുക്തമായി ഫയര്‍സേഫ്റ്റി ബീറ്റ് പ്രോഗ്രാം നടത്തി.

## Article Content

** പേരാമ്പ്ര**: കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ പേരാമ്പ്രയും വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എജുക്കേഷനല്‍ ട്രസ്റ്റും സംയുക്തമായി ഫയര്‍സേഫ്റ്റി ബീറ്റ് പ്രോഗ്രാം നടത്തി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഫയര്‍ ആന്റ് റസ്‌ക്യു അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് കണ്ടോത്ത് 'ദുരന്തനിവാരണവും സാമൂഹ്യ പ്രതിബദ്ധതയും ' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. എസ്. രമേശ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി.എം സുഭാഷ് സ്വാഗതവും സജിത ചാലില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33017/fire-safety-beat-program-was-conducted-in-velliyoor)