---
title: "കാരയില്‍നടയില്‍ ജനകീയ നിശാ സത്യാഗ്രഹ സമരം നടത്തി ബിജെപി"
english_title: "BJP holds night satyagraha protest in Karail"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330172/bjp-holds-night-satyagraha-protest-in-karail"
published_at: "2025-12-09T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937beefccc16_cheruvannur.JPG"
keywords: []
---

# കാരയില്‍നടയില്‍ ജനകീയ നിശാ സത്യാഗ്രഹ സമരം നടത്തി ബിജെപി

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കാരയില്‍നട കുറൂര്‍ കടവ് അറക്കല്‍ കടവ് റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നും റോഡ് ഗതാഗതയോഗ്യമാക്കാന്‍ ഇടതു വലതു മുന്നണികള്‍ തടസ്സം നില്‍ക്കുന്നതിനെതിരെയും ബിജെപി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സനുലാലിനെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കാരയില്‍ നടയില്‍ ജനകീയ നിശാ സത്യാഗ്രഹ സമരം നടത്തി.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കാരയില്‍നട കുറൂര്‍ കടവ് അറക്കല്‍ കടവ് റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നും റോഡ് ഗതാഗതയോഗ്യമാക്കാന്‍ ഇടതു വലതു മുന്നണികള്‍ തടസ്സം നില്‍ക്കുന്നതിനെതിരെയും ബിജെപി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സനുലാലിനെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കാരയില്‍ നടയില്‍ ജനകീയ നിശാ സത്യാഗ്രഹ സമരം നടത്തി.

പതിനേഴാം വാര്‍ഡിലെ ആവള പാണ്ടിയുടെ തീരത്ത് താമസിക്കുന്ന ആളുകളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് കാരയില്‍ നട മുതല്‍ അറക്കല്‍ കടവ് വരെ റോഡ് ഗതാഗതയോഗ്യമാക്കുക എന്നുള്ളത്. ആവള പാണ്ടിയിലെ നെല്‍ കര്‍ഷകര്‍ക്കും പാടശേഖരത്തിന്റെ കരയില്‍ താമസിക്കുന്ന 300 അധികം വരുന്ന കുടുംബങ്ങള്‍ക്കും ഉപകാരപ്രദമായിട്ടുള്ള ഏക ആശ്രയമാണ് പ്രസ്തുത റോഡ്'.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇടതു വലതു മുന്നണികള്‍ മോഹന വാഗ്ദാനം നല്‍കി നാട്ടുകാരെ വഞ്ചിക്കുകയാണ് .ഇതിനെതിരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തിയിട്ടുള്ളത്.

സത്യാഗ്രഹ സമരം ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി സടക് യോജനയില്‍പ്പെടുത്തി നാല് കിലോമീറ്റര്‍ അധികം വരുന്ന റോഡ് ഗതാഗതയോഗ്യമാക്കാന്‍ ശ്രമം നടക്കുമ്പോള്‍ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇടതുവലതുമുന്നണികള്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് എന്നും, ഇടതു വലതും മുന്നണികളുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഒരു പ്രദേശം അവികസിതമായി കിടക്കുകയാണെന്നും പ്രദേശത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സി എം സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു

ആവള ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി എന്‍.പി ആദര്‍ശ്, ടി .കെ രജീഷ് , കാരയില്‍ രാജേഷ്, കെ.എം ജിമേഷ് , എം.കെ സഖി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330172/bjp-holds-night-satyagraha-protest-in-karail)