---
title: "യൂത്ത് സ്റ്റാന്റ് ഫോര്‍ ഗ്രീന്‍ ഇലക്ഷന്‍ ക്യാമ്പയിന്‍ കൊട്ടിക്കലാശത്തോടെ അവസാനിച്ചു"
english_title: "Youth Stand for Green election campaign ends with a bang"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330174/youth-stand-for-green-election-campaign-ends-with-a-bang"
published_at: "2025-12-09T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937bdfcd2ea4_akl.JPG"
keywords: []
---

# യൂത്ത് സ്റ്റാന്റ് ഫോര്‍ ഗ്രീന്‍ ഇലക്ഷന്‍ ക്യാമ്പയിന്‍ കൊട്ടിക്കലാശത്തോടെ അവസാനിച്ചു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് സ്റ്റാന്റ് ഫോര്‍ ഗ്രീന്‍ ഇലക്ഷന്‍ ക്യാമ്പയിന്‍ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് സ്റ്റാന്റ് ഫോര്‍ ഗ്രീന്‍ ഇലക്ഷന്‍ ക്യാമ്പയിന്‍ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

ഗ്രീന്‍ കോര്‍ണര്‍ ചര്‍ച്ചകള്‍, സ്ഥാനാര്‍ഥികളുമായുള്ള സംവാദം, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ നടന്ന സമാപന പരിപാടി ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് കെഎഎസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

സി.കെ സരിത്ത്, ഒ ജോതിഷ്, ഡോ. പി സുരേഷ്, ലിജോ ജോസഫ്, കെ.പി രാധാകൃഷ്ണന്‍, ഡോ. ജിബിന്‍ ബേബി, ഡോ. സംഗീത ജി. കൈമള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാമൂതിരി ഗുരുവായൂരപ്പന്‍ കോളെജ്, മലബാര്‍ ക്രിസ്ത്യന്‍ കോളെജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളെജ്, ഹോളി ക്രോസ് കോളെജ്, മുസ്ലിം ഓര്‍ഫനേജ് കോളെജ്, സെന്റ് ജോസഫ്‌സ് ദേവഗിരി, ഗവ. കോളെജ് കൊയിലാണ്ടി എന്നീ കോളെജുകളിലെ 300 വിദ്യാര്‍ത്ഥികള്‍ വിവിധ കലാപ്രകടനങ്ങള്‍ നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330174/youth-stand-for-green-election-campaign-ends-with-a-bang)