---
title: "തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത്‌സമാധാനത്തിന് നിലകൊള്ളുന്നവര്‍: ഷാഫി പറമ്പില്‍"
english_title: "Those who stand for peace should contest elections: Shafi Parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330189/those-who-stand-for-peace-should-contest-elections-shafi-parambil"
published_at: "2025-12-09T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937cacf0b383_LAILA.JPG"
keywords: []
---

# തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത്‌സമാധാനത്തിന് നിലകൊള്ളുന്നവര്‍: ഷാഫി പറമ്പില്‍

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു ചേനോളി പള്ളിമുക്കില്‍ വെച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു ചേനോളി പള്ളിമുക്കില്‍ വെച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു.

അക്രമം വെടിഞ്ഞ് നാടിന്റെ സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നവരായിരിക്കണം ഒരു വാര്‍ഡില്‍ മത്സരിക്കേണ്ടതെന്ന് കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.

നൊച്ചാട് പഞ്ചായത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇനി വോട്ടര്‍മാര്‍ തീരുമാനിച്ചാല്‍ മാത്രം മതി. അധികാരത്തില്‍ ഇരിക്കുന്നവരുടെ ശക്തിയേക്കാള്‍ വലിയതാണ് ജനങ്ങളുടെ ശക്തി.അത് നാം മനസ്സിലാക്കണം. ദേവസ്വം ബോര്‍ഡ് എന്ന് പറഞ്ഞാല്‍ അയ്യന്റെ സ്വര്‍ണ്ണം കാക്കാനുള്ള ബോര്‍ഡാണ്. അല്ലാതെ കക്കാനുള്ള ബോര്‍ഡല്ല. അത് ഈ തെരഞ്ഞടുപ്പിലൂടെ അവരെ അറിയിക്കണം. നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ ഈ പ്രദേശത്തെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

റഷീദ് മണ്ണച്ചാം കണ്ടി അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഷാ നൊച്ചാട്, ജാസ്മിന്‍ ചേനോളി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി മുനീര്‍ എരവത്ത്, ബ്ലോക്ക് കല്പത്തൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ജെ.എന്‍ ഗിരീഷ് , നൊച്ചാട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പി.സി സിറാജ് , നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ സ്വപ്ന റിനീഷ് (5), പത്മിനി പ്രസാദ് (6), താജുന്നിസ സലാം ( 4 ) , ബിന്ദു പ്രവീണ്‍ (13), ആദര്‍ശ് രാവറ്റമംഗലം (17) തുടങ്ങിയ സ്ഥാനാര്‍ത്ഥികളും സംബന്ധിച്ചു.

രാമചന്ദ്രന്‍ ആയാടത്തില്‍ സ്വാഗതം ചടങ്ങിന് വിജയന്‍ കൊല്ലമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330189/those-who-stand-for-peace-should-contest-elections-shafi-parambil)