---
title: "വേദികളില്‍ വിസ്മയം തീര്‍ത്ത് കാദര്‍ കുട്ടി നടുവണ്ണൂര്‍"
english_title: "Kadar Kutty Naduvannoor amazes on stage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330225/kadar-kutty-naduvannoor-amazes-on-stage"
published_at: "2025-12-09T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937ed335dd57_cheruvannur.JPG"
keywords: []
---

# വേദികളില്‍ വിസ്മയം തീര്‍ത്ത് കാദര്‍ കുട്ടി നടുവണ്ണൂര്‍

> **Lead Summary:** **നടുവണ്ണൂര്‍ : **തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വേദികളില്‍ നിറസാനിധ്യമായി കാദര്‍ കുട്ടി നടുവണ്ണൂര്‍ പതിവ് തെറ്റാതെ ഇത്തവണയും രംഗം കീഴടക്കി. തെരെഞ്ഞെടുപ്പ് കാലത്ത് പ്രവാസ ജീവിതത്തിനു താത്ക്കാലിക അവധി പ്രഖ്യാപിച്ചു

## Article Content

**നടുവണ്ണൂര്‍ : **തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വേദികളില്‍ നിറസാനിധ്യമായി കാദര്‍ കുട്ടി നടുവണ്ണൂര്‍ പതിവ് തെറ്റാതെ ഇത്തവണയും രംഗം കീഴടക്കി. തെരെഞ്ഞെടുപ്പ് കാലത്ത് പ്രവാസ ജീവിതത്തിനു താത്ക്കാലിക അവധി പ്രഖ്യാപിച്ചു

നാട്ടിലെത്തുന്ന കാദര്‍ക്കുട്ടി ഇത്തവണ തെരെഞ്ഞെടുപ്പിനു 3 ആഴ്ച മുമ്പ് മുന്നെ തന്നെ നാട്ടിലെത്തി. പൊതു പരിപാടികളിലും കുടുംബയോഗങ്ങളിലുമായി നൂറിലധികം വേദികളില്‍ സംസാരിച്ചു. കാദര്‍ക്കുട്ടിയുടെ വാക്കുകള്‍ സാകൂതം കേള്‍ക്കാനും ഉള്‍കൊള്ളാനുമായി നിരവധി ആളുകള്‍ എത്തിച്ചേരുന്നത് പതിവ് കാഴ്ചയാണ്.

വിദ്യാഭ്യാസ കാലം മുതല്‍ പ്രഭാഷണ രംഗത്ത് മികവ് പുലര്‍ത്തിയ കാദര്‍ കുട്ടി എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ബാലുശ്ശേരി മണ്ഡലം ദുബായ് കെഎംസിസി ജനറല്‍ സെക്രട്ടറിയും, കെഎംസിസിയുടെ കലാവിഭാഗമായ സര്‍ഗ്ഗധാരയുടെ ഭാരവാഹിയുമായിരുന്നു.

നേരത്തെ പേരാമ്പ്ര നിയോജകമണ്ഡലം എംഎസ്എഫ് വൈസ് പ്രസിഡന്റ്, നടുവണ്ണൂര്‍ പഞ്ചായത്ത് എംഎസ്എഫ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, യൂത്ത് ലീഗ്പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വാഹിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് കെഎംസിസി വേദികള്‍ക്ക് പുറമേ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമാണ് കാദര്‍ കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330225/kadar-kutty-naduvannoor-amazes-on-stage)