---
title: "ശ്രീചിന്മയ കോളെജ് ഫെസ്റ്റ് തുടങ്ങി"
english_title: "Srichinmaya College Fest has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33026/srichinmaya-college-fest-has-started"
published_at: "2022-03-21T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238387be0ed3_0000 WATER MARK.JPG"
keywords: []
---

# ശ്രീചിന്മയ കോളെജ് ഫെസ്റ്റ് തുടങ്ങി

> **Lead Summary:** ** പേരാമ്പ്ര** : ശ്രീചിന്മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് ഫെസ്റ്റിന് തുടക്കമായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര** : ശ്രീചിന്മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് ഫെസ്റ്റിന് തുടക്കമായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ എ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ രാജന്‍ തിരുവോത്ത്, മുഹമ്മദ് പേരാമ്പ്ര, കലാനിലയം ഭാസ്‌ക്കരന്‍ നായര്‍ എന്നിവരെ ആദരിച്ചു.

സിനിമാ സംവിധായകന്‍ എ.ജി. രാജന്‍, ജാനു തമാശ ഫെയിം നിതിന്‍ ലാല്‍, ഗായകന്‍ ശ്രീജിത്ത് കൃഷ്ണ, അലങ്കാര്‍ ഭാസ്‌ക്കരന്‍,കെ.കെ രജീഷ്, കെ.പി. മിനി, കെ.കെ. രാജീവന്‍, ആര്‍.കെ. രജീഷ് കുമാര്‍, സി.പി.എ. അസീസ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, കെ. അഭിനന്ദ്, എ.കെ. വിസ്മയ എന്നിവര്‍ സംസാരിച്ചു.

വിവിധ കലാപരിപാടികളും ഡി.ജെ പാര്‍ട്ടിയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33026/srichinmaya-college-fest-has-started)