---
title: "കേന്ദ്ര അവഗണനക്കെതിരായ പോരാട്ടത്തില്‍ അണിചേരുക; കെഎസ്ടിഎ "
english_title: "Join the fight against central neglect; KSTA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330303/join-the-fight-against-central-neglect-ksta"
published_at: "2025-12-09T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69385b53c55ad_dewq.jpg"
keywords: []
---

# കേന്ദ്ര അവഗണനക്കെതിരായ പോരാട്ടത്തില്‍ അണിചേരുക; കെഎസ്ടിഎ 

> **Lead Summary:** **പേരാമ്പ്ര: **കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര സബ്ജില്ല സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്രം കേരളത്തോടുകാട്ടുന്ന അവഗണനയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ അധ്യാപകര്‍ അണിചേരണമെന്ന് കെഎസ്ടിഎ പേരാമ്പ്ര സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വാളൂര്‍ ഗവ. യുപി സ്‌കൂളില്‍ നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.പി രാജീവന്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ടി.കെ ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി.

## Article Content

**പേരാമ്പ്ര: **കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര സബ്ജില്ല സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്രം കേരളത്തോടുകാട്ടുന്ന അവഗണനയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ അധ്യാപകര്‍ അണിചേരണമെന്ന് കെഎസ്ടിഎ പേരാമ്പ്ര സബ്ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വാളൂര്‍ ഗവ. യുപി സ്‌കൂളില്‍ നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.പി രാജീവന്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ടി.കെ ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി.

പി.വി ഷീബ അനുശോചന പ്രമേയവും ടി സരിത രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി പി ശ്രീജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ സുജാത കണക്കും ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.കെ ബിജു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ ഷാജിമ, ജില്ല എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ.സി ജാഫര്‍, കെ സജീവന്‍, വി.പി നിത തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി അബ്ദുള്‍ ശങ്കര്‍ സ്വാഗത വും കണ്‍വീനര്‍ കെ.കെ ദിനേശന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പി.ബി അഭിത പ്രസിഡന്റ്, വി.കെ ബാബുരാജ്, കെ.കെ സുജാത, ടി ആനന്ദ് ലാലു വൈസ് പ്രസിഡന്റുമാര്‍, പി ശ്രീജിത്ത് സെക്രട്ടറി, ടി സരിത, പി.പി നാസര്‍, ഡോ. വി.പി ഷാജി ജോയിന്റ് സെക്രട്ടറിമാര്‍, പി.വി ഷീബ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330303/join-the-fight-against-central-neglect-ksta)