---
title: "മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ "
english_title: "Malabar Devaswom Employees Union CITU Kozhikode District Convention perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33055/malabar-devaswom-employees-union-citu-kozhikode-district-convention-perambra"
published_at: "2022-03-21T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623863a4cc632_0000 WATERMARK.jpg"
keywords: []
---

# മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര:** കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടത്തുന്ന അഖിലേന്ത്യ ദ്വിദിന പണിമുടക്ക് വിജയിപ്പിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.കെ. ലോഹിതാക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടത്തുന്ന അഖിലേന്ത്യ ദ്വിദിന പണിമുടക്ക് വിജയിപ്പിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.കെ. ലോഹിതാക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ. പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് എ. ബബിത, കെ.വി. നാരായണന്‍ നമ്പൂതിരി, അജിത് പറമ്പത്ത്, ഗോപേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ജില്ലാ പ്രസിഡന്റായി ഒ.പി. സുധാകരനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി കെ. ബബിതയേയും ജോയന്റ് സെക്രട്ടറിയായി എന്‍.കെ. സുജേഷിനേയും യോഗത്തില്‍ തെരഞ്ഞെടുത്തു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗോപി നമ്പൂതിരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33055/malabar-devaswom-employees-union-citu-kozhikode-district-convention-perambra)