---
title: "തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു"
english_title: "Local elections; Voting in progress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330557/local-elections-voting-in-progress"
published_at: "2025-12-11T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a6f4a88ba6_BOOTH.jpg"
keywords: []
---

# തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

> **Lead Summary:** **പേരാമ്പ്ര**: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴുജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പേരാമ്പ്രയിലും വിവിധ പോളിംഗ് ബൂത്തുകളിലും രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് ആരംഭിച്ചു.

## Article Content

**പേരാമ്പ്ര**: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴുജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പേരാമ്പ്രയിലും വിവിധ പോളിംഗ് ബൂത്തുകളിലും രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് ആരംഭിച്ചു.

പലയിടത്തും അപ്രതീക്ഷിതമായി ഇ.വി.എമ്മുകള്‍ പണിമുടക്കിയിരുന്നു. ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനാല്‍ വോട്ടെടുപ്പ് അല്പം വൈകാന്‍ കാരണമായി. വൈകീട്ട് ആറ് മണിവരെയാണ് പോളിങ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330557/local-elections-voting-in-progress)