---
title: "ചങ്ങാരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡിലെ വോട്ടിംഗ് മെഷീന്‍ തകരാര്‍; പോളിംഗ് അല്പം വൈകി "
english_title: "Voting machine malfunctions in Changaroth Panchayat 8th ward; polling slightly delayed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330559/voting-machine-malfunctions-in-changaroth-panchayat-8th-ward-polling-slightly-delayed"
published_at: "2025-12-11T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a749a95710_VOTT.jpg"
keywords: []
---

# ചങ്ങാരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡിലെ വോട്ടിംഗ് മെഷീന്‍ തകരാര്‍; പോളിംഗ് അല്പം വൈകി 

> **Lead Summary:** **ചങ്ങാരോത്ത് : **ചങ്ങാരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡിലെ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് രാവിലെ വോട്ടെടുപ്പിന് 25 മിനിറ്റ് നേരത്തെ തടസ്സം നേരിടേണ്ടിവന്നു. രാവിലെ 10.00 മുതല്‍ 10.25 വരെ ആയിരുന്നു വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്.

## Article Content

**ചങ്ങാരോത്ത് : **ചങ്ങാരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡിലെ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് രാവിലെ വോട്ടെടുപ്പിന് 25 മിനിറ്റ് നേരത്തെ തടസ്സം നേരിടേണ്ടിവന്നു. രാവിലെ 10.00 മുതല്‍ 10.25 വരെ ആയിരുന്നു വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്.

വോട്ടര്‍ മെഷീനിലെ ബട്ടണ്‍ പ്രവര്‍ത്തനം നിലച്ചതാണ് തകരാറിന് കാരണം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് റിപ്പയര്‍ ടീമെത്തി പരിശോധന നടത്തി പ്രശ്‌നം പരിഹരിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ് സാധാരണ നിലയിലേക്ക് തിരിച്ചെത്തി. തടസ്സം മൂലം ഒരു ഘട്ടത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. വോട്ടെടുപ്പ് പുനരാരംഭിച്ചതോടെ ക്യൂ ക്രമീകരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു.

കൂടാതെ പേരാമ്പ്രയില്‍ മരുതേരി എഎംഎല്‍പി സ്‌കൂള്‍, ഒലീവ് പബ്ലിക് സ്‌കൂള്‍, പേരാമ്പ്ര ജിയുപി സ്‌കൂള്‍ എന്നിവിടങ്ങളിലും മെഷീന്‍ തകരാറായതിനാല്‍ വോട്ടെടുപ്പ് വൈകിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330559/voting-machine-malfunctions-in-changaroth-panchayat-8th-ward-polling-slightly-delayed)