---
title: "റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിച്ച് നാട്ടുകാര്‍"
english_title: "Locals boycott voting in protest over failure to fix the poor condition of the road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330581/locals-boycott-voting-in-protest-over-failure-to-fix-the-poor-condition-of-the-road"
published_at: "2025-12-11T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ad3a33889e_foi.jpg"
keywords: []
---

# റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിച്ച് നാട്ടുകാര്‍

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിച്ച് നാട്ടുകാര്‍. പേരാമ്പ്ര പഞ്ചായത്ത് 1, 21 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന തോട്ടത്ത മണ്ണില്‍ താഴെ മുതല്‍ കുറുവമ്പത്ത് താഴെ വരെയുള്ള റോഡിന്റെ 50 കൊല്ലമായി ഉള്ള അവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് 30 ഓളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ച് റോഡ് നന്നാക്കി പ്രതിഷേധിച്ചത്.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിച്ച് നാട്ടുകാര്‍. പേരാമ്പ്ര പഞ്ചായത്ത് 1, 21 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന തോട്ടത്ത മണ്ണില്‍ താഴെ മുതല്‍ കുറുവമ്പത്ത് താഴെ വരെയുള്ള റോഡിന്റെ 50 കൊല്ലമായി ഉള്ള അവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് 30 ഓളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ച് റോഡ് നന്നാക്കി പ്രതിഷേധിച്ചത്.

റോഡ് ഗതാഗത യോഗ്യമാക്കുന്നതു വരെ ഒരു രാഷ്ട്രീയപാര്‍ട്ടികളും വോട്ട് ചോദിച്ചു കൊണ്ട് തങ്ങളെ സമീപിക്കേണ്ട എന്ന് ജനകീയ കമ്മിറ്റി ബോര്‍ഡ് വയ്ക്കുകയും ചെയ്തിട്ടുണ്ട്. കാലത്ത് 7 മണി മുതല്‍ തുടങ്ങിയ ശ്രമദാനം വൈകിട്ട് 6 മണിക്കാണ് അവസാനിപ്പിച്ചത്. റോഡിലെ കുഴികള്‍ പൂര്‍ണമായി അടയ്ക്കുന്നുണ്ട്.

കുഴിയില്‍ കെട്ടിനിന്ന വെള്ളം പൂര്‍ണമായി മുക്കി മാറ്റിയ ശേഷമാണ് മണ്ണും കല്ലും ഉപയോഗിച്ച് കുഴി അടയ്ക്കുന്നത്. റോഡിനു സമീപം ടെന്റ് കെട്ടി ഭക്ഷണം ഉണ്ടാക്കി കഴിച്ചാണ് സമരം നടത്തിയത്. 30 കുടുംബങ്ങളിലെയും കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു. ഗംഗാധരന്‍ കാലംകോട്ട്, പി.എം. നാരായണന്‍, പി.കെ. അസീസ്, രാധ ആദിയാട്ട്, പുതിയേടത്ത് രാധ, പി.കെ. സുലൈഖ, തോട്ടത്തമണ്ണില്‍ രാധ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330581/locals-boycott-voting-in-protest-over-failure-to-fix-the-poor-condition-of-the-road)