---
title: "അടുക്കളയും കൂടയും കത്തി നശിച്ചു "
english_title: "The kitchen and basket were destroyed by the fire perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33072/the-kitchen-and-basket-were-destroyed-by-the-fire-perambra"
published_at: "2022-03-21T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623878af4c9cc_0000 WATERMARK.jpg"
keywords: []
---

# അടുക്കളയും കൂടയും കത്തി നശിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് 15 ാം വാര്‍ഡിലെ മുതുകുന്നുമ്മല്‍ മീത്തല്‍ ബാലന്റെ അടുക്കളയും കൂടയും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 നാണ് സംഭവം നടന്നത്. ഫ്രിഡ്ജ്, മിക്‌സി മറ്റ് മുഴുവന്‍ വീട്ട് ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. ഏതാണ്ട് 3 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് 15 ാം വാര്‍ഡിലെ മുതുകുന്നുമ്മല്‍ മീത്തല്‍ ബാലന്റെ അടുക്കളയും കൂടയും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 നാണ് സംഭവം നടന്നത്. ഫ്രിഡ്ജ്, മിക്‌സി മറ്റ് മുഴുവന്‍ വീട്ട് ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. ഏതാണ്ട് 3 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് അംഗം പി. രജീഷ്, ഗീത നന്ദനം എന്നിവരും നൊച്ചാട് വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33072/the-kitchen-and-basket-were-destroyed-by-the-fire-perambra)