---
title: "തദേശ തെരത്തെടുപ്പ്; വോട്ടെണ്ണന്‍ അല്പ സമയത്തിനകം ആരംഭിക്കും"
english_title: "Local elections; Counting of votes to begin shortly at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/330811/local-elections-counting-of-votes-to-begin-shortly-at-perambra"
published_at: "2025-12-13T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cc3fa67d98_nirnayakam.jpg"
keywords: []
---

# തദേശ തെരത്തെടുപ്പ്; വോട്ടെണ്ണന്‍ അല്പ സമയത്തിനകം ആരംഭിക്കും

> **Lead Summary:** **പേരാമ്പ്ര :** തദേശ സ്വയം ഭരണ തെരത്തെടുപ്പിന്റെ വോട്ടെണ്ണന്‍ അല്പ സമയത്തിനകം ആരംഭിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ വോട്ടുകള്‍ എണ്ണുന്നത് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. വോട്ടെണ്ണുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കാലത്ത് മുതല്‍ സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും തങ്ങളുടെ ജനവിധി അറിയാനായി ഇവിടെ എത്തി തുടങ്ങി.

## Article Content

**പേരാമ്പ്ര :** തദേശ സ്വയം ഭരണ തെരത്തെടുപ്പിന്റെ വോട്ടെണ്ണന്‍ അല്പ സമയത്തിനകം ആരംഭിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ വോട്ടുകള്‍ എണ്ണുന്നത് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. വോട്ടെണ്ണുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കാലത്ത് മുതല്‍ സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും തങ്ങളുടെ ജനവിധി അറിയാനായി ഇവിടെ എത്തി തുടങ്ങി.

7.30 ന് സ്‌ട്രോംഗ് റൂം തുറക്കും. ഈ സമയം സ്ഥാനാര്‍ത്ഥി മാര്‍ക്കും ചീഫ് ഏജന്റ് മാര്‍ക്കും ഹാളിലേക്ക് പ്രവേശനം അനുവദിക്കും. കൗണ്ടിംഗ് ഏജന്റ് മാര്‍ കൗണ്ടിംഗ് സമയത്ത് അറിയിപ്പിനനുസരിച്ചാണ് പ്രവേശനം അനുവദിക്കുക.

20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.

 ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വെച്ച് വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാപഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും.

മൂന്ന് ടേബിളുകളിലായി 1, 7 , 13 എന്നി വാർഡുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക തുടർന്ന് 2, 8, 14 എന്ന ക്രമത്തിലാണ് വോട്ടുകൾ എണ്ണുക. ഓരോ ബൂത്തും എണ്ണിത്തീരുമ്പോള്‍ വോട്ടുനില ട്രെന്‍ഡ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാനാകും.

പേരാമ്പ്രയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്‌ളാദ പ്രകടനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രകടനങ്ങളുടെ റൂട്ട്, സമയം, തുടങ്ങിയവ മുന്‍കൂട്ടി പൊലീസില്‍ അറിയിച്ച് അനുമതി വാങ്ങിയശേഷം മാത്രമേ നടത്താന്‍ പാടുള്ളൂ. കൂടാതെ നിരവധി നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

**
**

**

**

നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ പൊലീസ് കര്‍ശനമായി നിയമനടപടി സ്വീകരിക്കുന്നതാണെന്നും പേരാമ്പ്ര ഡി വൈ എസ് പി എം.പി രാജേഷ് ഇന്നലെ തന്നെ അറിയിച്ചിരുന്നു.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/330811/local-elections-counting-of-votes-to-begin-shortly-at-perambra)