---
title: "വളണ്ടിയര്‍ പരിശീലനവുമായി ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റ് "
english_title: "Jagrath Traumacare Trust with volunteer training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33088/jagrath-traumacare-trust-with-volunteer-training"
published_at: "2022-03-21T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623890e34f205_vvvv - Copy (3) - Copy.JPG"
keywords: []
---

# വളണ്ടിയര്‍ പരിശീലനവുമായി ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റ് 

> **Lead Summary:** **പേരാമ്പ്ര:** ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റിന്റെ പത്തൊന്‍പതാമത് വളണ്ടിയര്‍ പരിശീലനം സില്‍വര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.കെ.രാജന്‍ അടിയോടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റിന്റെ പത്തൊന്‍പതാമത് വളണ്ടിയര്‍ പരിശീലനം സില്‍വര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.കെ.രാജന്‍ അടിയോടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്തെ മികച്ച വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നൗഷാദ് കുന്നത്തിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു. ഏ.കെ.തറുവയി ഹാജി അദ്ധ്യക്ഷനായിരുന്നു.

വി.എസ് രമണന്‍, കെ.ടി കുഞ്ഞമ്മദ്, രാജീവന്‍ പൈതോത്ത്, ഷിന്‍ജു കൂരാച്ചുണ്ട്, കെ.കെ ദിവാകരന്‍ കാനറ എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുത്ത അന്‍പത് അംഗങ്ങള്‍ പരിശീലനം നേടി.

ട്രാഫിക് നിയമങ്ങളൂം ഡ്രൈവിങ്ങ് മികവും എന്ന വിഷയത്തില്‍ ഏ എം.വി.ഐ നൂര്‍ മുഹമ്മദും പ്രഥമ ശുശ്രൂഷയെ സംബന്ധിച്ച് അസിസ്റ്റന്റ് സര്‍ജന്‍ ഡോ: വിനോദ് കുമാറും അത്യാഹിതങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തിന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.ദിലീപ് എസ്എഫ്ആര്‍ഒ വി.കെ നൗഷാദ് എന്നിവരും ക്ലാസെടുത്തു.

നേതൃത്വ പരിശീലന ക്ലാസ്സ് വി.എസ് രമണനും നയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍ മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33088/jagrath-traumacare-trust-with-volunteer-training)