---
title: "ആള്‍ ദൈവങ്ങള്‍ക്കെതിരെ ദീപ പ്രതിരോധം"
english_title: "Lamp resistance against alldaivam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33097/lamp-resistance-against-alldaivam"
published_at: "2022-03-21T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238989379308_vvvv - Copy (3) - Copy.JPG"
keywords: []
---

# ആള്‍ ദൈവങ്ങള്‍ക്കെതിരെ ദീപ പ്രതിരോധം

> **Lead Summary:** ** പേരാമ്പ്ര : **ആള്‍ ദൈവങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദീപ പ്രതിരോധം തീര്‍ത്തു.

## Article Content

** പേരാമ്പ്ര : **ആള്‍ ദൈവങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദീപ പ്രതിരോധം തീര്‍ത്തു.

ആള്‍ ദൈവം കായണ്ണ മാട്ടനോട് ചാരുപറമ്പില്‍ രവിയെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചത്.

ക്ഷേത്രത്തിന്റെ മറവില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സമരത്തിന് മണ്ഡലം പ്രസിഡന്റ് എം.കെ. ബാലകൃഷ്ണന്‍, എം. ഋഷികേശന്‍, പി.പി. ശ്രീധരന്‍, പുതിയോട്ടില്‍ വിനയ, റീന വെള്ളച്ചാലില്‍, വിനോദിനി , പി.സി. ഗിരീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33097/lamp-resistance-against-alldaivam)