---
title: "എരവട്ടൂരില്‍ ജനസേവന കേന്ദ്രം തുറന്നു "
english_title: "Janasevana Kendra opened in Eravatoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/33115/janasevana-kendra-opened-in-eravatoor"
published_at: "2022-03-21T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238b51b39012_vvvv - Copy (3) - Copy.JPG"
keywords: []
---

# എരവട്ടൂരില്‍ ജനസേവന കേന്ദ്രം തുറന്നു 

> **Lead Summary:** **പേരാമ്പ്ര**: എരവട്ടൂരിലെ സേവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആരംഭിച്ച ജനസേവന കേന്ദ്രം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര**: എരവട്ടൂരിലെ സേവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആരംഭിച്ച ജനസേവന കേന്ദ്രം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രുപികരിച്ച സേവ് റസ്‌ക്യൂ ടീമിന്റെ പാസ്സിങ് ഔട്ട് പരേഡ് നടന്നു. പേരാമ്പ്ര പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.ദിനേശ് സല്യൂട്ട് സ്വീകരിച്ചു.

കോഡിനേറ്റര്‍ പലയാട്ട് വിനോദന്‍ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. അഗ്‌നിരക്ഷാ വകുപ്പിലെ ജീവനക്കാര്‍, അമീന്‍ റസ്‌ക്യൂ ടീം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി സജ്ജരാക്കിയ 17 പേര് ഉള്‍ക്കൊള്ളുന്നതാണ് സേവ് റെസ്‌ക്യൂ ടീം.

ട്രസ്‌റ് ചെയര്‍മാന്‍ കെ.ടി. വിശ്വനാഥന്‍ നായരുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ ലിസ്സി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ. കെ. പ്രേമന്‍, റസ്മിന തങ്കേകണ്ടി, ഫയര്‍ & റെസ്‌ക്യൂ അസി. സ്റ്റേഷന്‍ ഓഫീസര്‍ എ. ഭക്തവത്സന്‍, എ. കെ തറൂവയി ഹാജി, കെ ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.

ട്രസ്‌റ് കണ്‍വീനര്‍ വി.പി. ശശിധരന്‍ സ്വാഗതവും വീ. ടി. നാരായണന്‍ നന്ദിയും പറഞ്ഞു.

യോഗത്തിനു ശേഷം ഉയരം കൂടിയ കെട്ടിടത്തില്‍ നിന്ന് ആളെ രക്ഷിക്കുന്ന വിധവും, പാചക വാതകത്തിനു തീ പിടിച്ചാല്‍ കൈകാര്യം ചെയ്യണ്ട രീതിയും ഡെമോണ്‍സ്ട്രഷന്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/33115/janasevana-kendra-opened-in-eravatoor)