---
title: "പേരാമ്പ്രയില്‍ യുഡിഎഫിന്റെ അത്യുജ്ജ്വല വിജയാഹ്ലാദ റാലി"
english_title: "UDF's brilliant victory rally in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331152/udfs-brilliant-victory-rally-in-perambra"
published_at: "2025-12-14T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ef65cc535c_swq.jpg"
keywords: []
---

# പേരാമ്പ്രയില്‍ യുഡിഎഫിന്റെ അത്യുജ്ജ്വല വിജയാഹ്ലാദ റാലി

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്യുജ്ജല വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിലേക്കും, ബ്ലോക്ക് പഞ്ചായത്തിലേക്കും, ഗ്രാമ പഞ്ചായത്തിലേക്കും മത്സരിച്ച് ജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളും, ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും അണിചേര്‍ന്ന വിജയാഹ്ലാദത്തില്‍ എല്‍ഡിഎഫിന്റെ പഞ്ചായത്ത് ദുര്‍ഭരണത്തിനും, ടി.പി രാമകൃഷ്ണന്‍ എം എ എക്കും പിണറായി സര്‍ക്കാറിനെതിരെയും ജനങ്ങളുടെ രോഷം അണപൊട്ടി ഒഴുകിയിരുന്നു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്യുജ്ജല വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിലേക്കും, ബ്ലോക്ക് പഞ്ചായത്തിലേക്കും, ഗ്രാമ പഞ്ചായത്തിലേക്കും മത്സരിച്ച് ജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളും, ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും അണിചേര്‍ന്ന വിജയാഹ്ലാദത്തില്‍ എല്‍ഡിഎഫിന്റെ പഞ്ചായത്ത് ദുര്‍ഭരണത്തിനും, ടി.പി രാമകൃഷ്ണന്‍ എം എ എക്കും പിണറായി സര്‍ക്കാറിനെതിരെയും ജനങ്ങളുടെ രോഷം അണപൊട്ടി ഒഴുകിയിരുന്നു.

ആഹ്ലാദ പ്രകടനം കാണാന്‍ നിരവധി ജനങ്ങളാണ് പേരാമ്പ്ര പട്ടണത്തിന്റെ ഇരുവശങ്ങളിലും അണിനിരന്നിരുന്നത്. പേരാമ്പ്ര ടി.ബി പരിസരത്ത് നിന്നും ആരംഭിച്ച റാലി ബസ്സ്റ്റാന്റില്‍ സമാപിച്ചു. നിയോജക മണ്ഡലത്തിലെ സി.പി.എമ്മിന്റെ കനത്ത പരാജയം ഷാഫി പറമ്പിലിന്റെ ചോര വീണ മണ്ണില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണെന്നും യുഡിഎഫ് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.

പി.കെ രാഗേഷ് അധ്യക്ഷത വഹിച്ചു. സി.പി.എ അസീസ്, സത്യന്‍ കടിയങ്ങാട്, കെ. മധുകൃഷ്ണന്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ആര്‍.കെ മുനീര്‍, സി.എച്ച് ഇബ്രാഹിം കുട്ടി, മനോജ് എടാണി, കെ.പി റസാഖ്, കെ.സി രവീന്ദ്രന്‍, അസീസ്, എം.കെ.സി കുട്ട്യാലി, ഇ. ഷാഹി, ടി.കെ ഇബ്രായി, പി.എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331152/udfs-brilliant-victory-rally-in-perambra)