---
title: "വടകരയില്‍ എല്‍ഡിഎഫ് വിജയാഘോഷം ഇന്ന് നടക്കും"
english_title: "LDF victory celebration to be held in Vadakara today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331258/ldf-victory-celebration-to-be-held-in-vadakara-today"
published_at: "2025-12-15T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fca5e97212_ldff.jpg"
keywords: []
---

# വടകരയില്‍ എല്‍ഡിഎഫ് വിജയാഘോഷം ഇന്ന് നടക്കും

> **Lead Summary:** **വടകര: **തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വടകര നഗരസഭയില്‍ വീണ്ടും അധികാരത്തിലെത്തിയ എല്‍ഡിഎഫിന്റെ വിജയാഘോഷം ഇന്ന് നടക്കും. കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഇന്ന് വൈകുന്നേരം നടക്കും.

## Article Content

**വടകര: **തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വടകര നഗരസഭയില്‍ വീണ്ടും അധികാരത്തിലെത്തിയ എല്‍ഡിഎഫിന്റെ വിജയാഘോഷം ഇന്ന് നടക്കും. കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഇന്ന് വൈകുന്നേരം നടക്കും.

മുത്തുക്കുടയുടെയും ബാന്‍ഡ് വാദ്യങ്ങളുടെയും ഡിജെയുടെയും അകമ്പടിയോടെ പതിനായിരക്കണക്കിനാളുകള്‍ ചേര്‍ന്ന് വിജയികളെ ഘോഷയാത്രയായി സ്വീകരിച്ച് ആനയിക്കും.

വൈകുന്നേരം നാലു മണിക്ക് ഘോഷയാത്ര ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331258/ldf-victory-celebration-to-be-held-in-vadakara-today)