---
title: "മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത്"
english_title: "DYFI protests against Muslim League activists spraying dung water"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331325/dyfi-protests-against-muslim-league-activists-spraying-dung-water"
published_at: "2025-12-15T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത്

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ചാണകം തളിച്ച് നടത്തിയ അധിക്ഷേപം പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളി ആണെന്നും സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ചാണകം തളിച്ച് നടത്തിയ അധിക്ഷേപം പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളി ആണെന്നും സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിച്ച ചങ്ങരോത്ത് പഞ്ചായത്തില്‍ ഉജ്ജ്വല വിജയം നേടിയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ഡിഎഫ് ഭരിച്ചത്. സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ദളിതനുമായ ഉണ്ണി വേങ്ങേരി ആയിരുന്നു കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്. ഇക്കുറി യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. വിജയത്തില്‍ മതിമറന്ന യു ഡി എഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസില്‍ കയറി അടിച്ചുവാരി ചാണകവെള്ളം തളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്.

ദളിതനായ പ്രസിഡന്റ് ഇരുന്ന ഇടം ചാണകം തളിച്ച് ശുദ്ധീകരിക്കുക എന്ന സവര്‍ണ്ണ ഫ്യൂഡല്‍ ചിന്തയാണ് ഇന്നും മുസ്ലിം ലീഗിനെയും യുഡിഎഫിനേയും നയിക്കുന്നതെന്നും പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിക്കുന്ന സമീപനമാണ് മുസ്ലീം ലീഗും യു ഡി എഫും സ്വീകരിച്ചതെന്നും പ്രസ്ഥാവനയില്‍ പറയുന്നു. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നിലപാട് സ്വീകരിച്ച യുഡിഎഫ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331325/dyfi-protests-against-muslim-league-activists-spraying-dung-water)