---
title: "മലയാള ഭാഷാ ബോധന നിയമം; പരിശോധന സമിതി രൂപീകരിച്ചു"
english_title: "Malayalam Language Teaching Act; Inspection Committee formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331556/malayalam-language-teaching-act-inspection-committee-formed"
published_at: "2025-12-17T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694244240db4a_padanam.JPG"
keywords: []
---

# മലയാള ഭാഷാ ബോധന നിയമം; പരിശോധന സമിതി രൂപീകരിച്ചു

> **Lead Summary:** **പേരാമ്പ്ര : **മലയാളഭാഷാ ബോധന നിയമം, മലയാളഭാഷാ പഠനചട്ടങ്ങള്‍ എന്നിവ പ്രകാരം എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ 10 വരെ മലയാള പഠനം കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ.കെ സുബൈറിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര : **മലയാളഭാഷാ ബോധന നിയമം, മലയാളഭാഷാ പഠനചട്ടങ്ങള്‍ എന്നിവ പ്രകാരം എല്ലാ സ്‌കൂളുകളിലും ഒന്നു മുതല്‍ 10 വരെ മലയാള പഠനം കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ.കെ സുബൈറിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു.

15 മലയാളം അധ്യാപകരാണ് സമിതിയില്‍ ഉള്ളത്. വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഉപജില്ലകളിലും സമിതി പരിശോധന നടത്തും. പേരാമ്പ്ര ഉപജില്ലയിലെ സ്‌കൂളുകളിലെ പരിശോധന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ടി പ്രമോദ് ഉദ്ഘാടനം ചെയ്തു. നസീര്‍ നൊച്ചാട്, വി സുധേഷ്, കെ സുനിത എന്നിവര്‍ അടങ്ങുന്ന പാനല്‍ ആണ് വിദ്യാഭ്യാസ ജില്ല ഓഫീസറുടെ പ്രതിനിധികളായി സ്‌കൂളുകള്‍ പരിശോധിക്കുന്നത്.

പേരാമ്പ്ര ഉപജില്ലയിലെ സ്‌കൂളുകള്‍ പരിശോധിച്ച് ജനുവരി പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ നിയമപ്രകാരം കേരളത്തിലെ എല്ലാ സ്‌കൂളുകളിലും എസ് സി ആര്‍ ടി പാഠപുസ്തകങ്ങള്‍ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കേണ്ടതുണ്ട്. മലയാളഭാഷ സംസാരിക്കുന്നതിന് ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ പാടില്ല. ഈ കാര്യങ്ങളും അധ്യാപകരുടെ പാനല്‍ പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331556/malayalam-language-teaching-act-inspection-committee-formed)