---
title: "ഓണ്‍ലൈന്‍ തട്ടിപ്പ്; പേരാമ്പ്ര സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍"
english_title: "Online fraud; A young man from Perambra arrested by the police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331583/online-fraud-a-young-man-from-perambra-arrested-by-the-police"
published_at: "2025-12-17T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694253af72d40_aqweee.JPG"
keywords: []
---

# ഓണ്‍ലൈന്‍ തട്ടിപ്പ്; പേരാമ്പ്ര സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍

> **Lead Summary:** **പേരാമ്പ്ര :** ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം തട്ടിയ കേസില്‍ യുവാവ് പൊലീസ് പിടിയില്‍. പേരാമ്പ്ര കായണ്ണ സ്വദേശിയായ ബാസിം നുജൂമാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ സൈബര്‍ ക്രൈം പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

## Article Content

**പേരാമ്പ്ര :** ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം തട്ടിയ കേസില്‍ യുവാവ് പൊലീസ് പിടിയില്‍. പേരാമ്പ്ര കായണ്ണ സ്വദേശിയായ ബാസിം നുജൂമാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ സൈബര്‍ ക്രൈം പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐ.പി.ഒകളിലും, ഷെയര്‍ മാര്‍ക്കറ്റിലും പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭമുണ്ടാക്കിത്തരാമെന്ന് വാട്‌സ്ആപ് വഴിയും മറ്റും ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് ഓണ്‍ ലൈന്‍ വഴി 76.35 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്ക് അക്കൗണ്ട് വാടകക്ക് നല്‍കി തട്ടിപ്പ് നടത്തിയ പണം കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 20 ഇടപാടുകളിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്യിച്ചാണ് പണം തട്ടിയെടുത്തത്.

പ്രതിയുള്‍പ്പെട്ട തട്ടിപ്പ് സംഘം ചതിയിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപ തന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് മൊട്ടന്‍തറ ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ബാസിം ഉള്‍പ്പെട്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331583/online-fraud-a-young-man-from-perambra-arrested-by-the-police)