---
title: " തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് ടി.പി രാമകൃഷ്ണന്‍ "
english_title: "TP Ramakrishnan says the Center's approach is destroying the employment guarantee scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331596/tp-ramakrishnan-says-the-centers-approach-is-destroying-the-employment-guarantee-scheme"
published_at: "2025-12-17T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69426c964ffb6_trr.JPG"
keywords: []
---

#  തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് ടി.പി രാമകൃഷ്ണന്‍ 

> **Lead Summary:** പദ്ധതിയുടെ ധനവിനിയോഗം പൂര്‍ണമായും കേന്ദ്രത്തിന്റേതാകണം. ധനവിനിയോഗത്തില്‍ 60:40 എന്ന രീതിയിലെ ഭേദഗതി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് മഹാത്മാഗാന്ധിയുടെ പേര് മാറ്റുന്നത് എന്ന ചോദ്യത്തിനും കേന്ദ്രം മറുപടി പറയണമെന്നും ഭേദഗതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ടി.പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

## Article Content

പദ്ധതിയുടെ ധനവിനിയോഗം പൂര്‍ണമായും കേന്ദ്രത്തിന്റേതാകണം. ധനവിനിയോഗത്തില്‍ 60:40 എന്ന രീതിയിലെ ഭേദഗതി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് മഹാത്മാഗാന്ധിയുടെ പേര് മാറ്റുന്നത് എന്ന ചോദ്യത്തിനും കേന്ദ്രം മറുപടി പറയണമെന്നും ഭേദഗതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ടി.പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ശബരിമല ഭക്തി ഗാനത്തെ പാരഡി ഗാനമാക്കിയത് വിശ്വാസത്തെ ഹനിക്കുന്നതാണെങ്കില്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ മുസ്ലീം ലീഗ് നടത്തിയ അടിച്ചുതളി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിസി നിയമന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാക്കാലത്തും തര്‍ക്കം തുടരാന്‍ ആകുമോ എന്ന് ചോദിച്ച അദ്ദേഹം പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നാല്‍ എവിടെയെങ്കിലും അത് അവസാനിപ്പിക്കണ്ടേയെന്നും പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ഒന്നിച്ച് നീങ്ങണമെന്നും കേസ് നല്‍കിയത് പോരാട്ടത്തിന്റെ ഭാഗമാണെന്നും വളരെ ഗൗരവത്തില്‍ ആലോചിച്ച് എടുത്ത നിലപാടാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ അവസാനിക്കണമെന്നാണ് ആഗ്രഹമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331596/tp-ramakrishnan-says-the-centers-approach-is-destroying-the-employment-guarantee-scheme)