---
title: "പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ചെയിന്‍ ഫെസ്റ്റ് ഡിസംബര്‍ 20 മുതല്‍ 24 വരെ"
english_title: "Chain Fest at Malabar Gold and Diamonds, Perambra from December 20th to 24th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331657/chain-fest-at-malabar-gold-and-diamonds-perambra-from-december-20th-to-24th"
published_at: "2025-12-17T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942941a2f32e_malabaro.JPG"
keywords: []
---

# പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ചെയിന്‍ ഫെസ്റ്റ് ഡിസംബര്‍ 20 മുതല്‍ 24 വരെ

> **Lead Summary:** **പേരാമ്പ്ര: **ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ ചെയിന്‍ ഫെസ്റ്റ് നടക്കുന്നതായി ഷോറും മാനേജര്‍ കെ.കെ റെനീഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ ചെയിന്‍ ഫെസ്റ്റ് നടക്കുന്നതായി ഷോറും മാനേജര്‍ കെ.കെ റെനീഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈവിധ്യവും ആകര്‍ഷകവുമായ ചെയിന്‍ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ട്രെന്‍ഡിങ് ഡിസൈനുകളില്‍ രൂപകല്‍പ്പന ചെയ്ത ലളിതവും സുന്ദരവുമായ ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഈ ഷോയില്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കിയത്.

ഗോള്‍ഡ്, അണ്‍കട്ട്, ജെംസ്റ്റോണ്‍ എന്നീ ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30% വരെയും ഡയമണ്ട് വാല്യൂവില്‍ 30% വരെയും കിഴിവ് കമ്പനി ഉറപ്പു നല്‍കുന്നു. 2026 ജനുവരി 18 വരെ ഈ ഓഫര്‍ ലഭ്യമാകും.

14 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് 410- ലധികം ഷോറുമുകളുണ്ട്. വിവിധ രാജ്യങ്ങളിലായി നിര്‍മാണശാലകളും കമ്പനിയ്ക്കുണ്ട്. വിശ്വാസ്യതയും സുതാര്യതയും ഊട്ടിയുറപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്കായി 12 പ്രോമിസുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓരോ ആഭരണങ്ങളുടെയും കൃത്യമായ പണിക്കൂലിയും സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയതുമായ സുതാര്യമായ ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണത്തിന് 100 ശതമാനം മൂല്യം, ഡയമണ്ട് എക്‌സ്‌ചേഞ്ചില്‍ 100 ശതമാനം മൂല്യം, സ്വര്‍ണത്തിന്റെ നൂറ് ശതമാനം പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ഒഡകഉ ഹാള്‍മാര്‍ക്കിംഗ്, സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരണ്ടി, എല്ലാ ആഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ, അംഗീകൃത സ്രോതസുകളില്‍ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും നല്‍കി നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍, ന്യായമായ പണിക്കൂലി, അഡ്വാന്‍സ് പ്ലാനുകള്‍ എന്നീ പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി ഉറപ്പ് നല്‍കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ പി നിഗോഷ്, പി ഷമീര്‍, കെ.കെ അരുണ്‍, മാത്യൂ ഫ്രാന്‍സിസ്, പി.സി ഷെമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331657/chain-fest-at-malabar-gold-and-diamonds-perambra-from-december-20th-to-24th)