---
title: "പേരാമ്പ്രയില്‍ സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം ഡിസംബര്‍ 19 മുതല്‍ 24 വരെ "
english_title: "State Professional Drama Competition in Perambra from December 19th to 24th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331697/state-professional-drama-competition-in-perambra-from-december-19th-to-24th"
published_at: "2025-12-18T00:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942f72c7c621_pas.JPG"
keywords: []
---

# പേരാമ്പ്രയില്‍ സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം ഡിസംബര്‍ 19 മുതല്‍ 24 വരെ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ആര്‍ട്‌സ് സൊസൈറ്റി (പാസ്) സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം ഡിസംബര്‍ 19 മുതല്‍ 24 വരെ ബൈപാസ് റോഡില്‍ കെ.ടി മുഹമ്മദ് നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ആര്‍ട്‌സ് സൊസൈറ്റി (പാസ്) സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം ഡിസംബര്‍ 19 മുതല്‍ 24 വരെ ബൈപാസ് റോഡില്‍ കെ.ടി മുഹമ്മദ് നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

19 ന് സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് കോഴിക്കോട് ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം അജന്തയുടെ വംശം, കാഞ്ഞിരപള്ളി അമലയുടെ ഒറ്റ, ഗാന്ധി ഭവന്‍ തിയേറ്റര്‍ ഇന്ത്യ പത്തനാപുരം അവതരിപ്പിക്കുന്ന ഗാന്ധി, തൃശൂര്‍ സദ്ഗമയയുടെ സൈറണ്‍, മരുതം തിയേറ്റര്‍ ഗ്രൂപ്പ് ആലപ്പുഴ ഒരുക്കുന്ന മാടന്‍ മോക്ഷം എന്നിവ മത്സരത്തില്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്.

സമാപന ദിവസം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മുഖ്യാഥിതികളായി പങ്കെടുക്കും. ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സത്യന്‍ സ്‌നേഹ, വി.എം നാരായണന്‍ ആവള, പി ലത നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331697/state-professional-drama-competition-in-perambra-from-december-19th-to-24th)