---
title: "ശുദ്ധികലശം; ഒരിക്കലും മുസ്ലിംലീഗിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമല്ല; അഡ്വ. പി.എം.എ സലാം"
english_title: "sudhikalasam; never a part of the political culture of the Muslim League; Adv. PMA Salam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331759/sudhikalasam-never-a-part-of-the-political-culture-of-the-muslim-league-adv-pma-salam"
published_at: "2025-12-18T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943a0294526e_aaaaaaq.jpg"
keywords: []
---

# ശുദ്ധികലശം; ഒരിക്കലും മുസ്ലിംലീഗിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമല്ല; അഡ്വ. പി.എം.എ സലാം

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് വെള്ളം തളിച്ച് ശുദ്ധമാക്കിയ സംഭവം ലീഗ് സംസ്‌ക്കാരമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം വാര്‍ത്താ കുറുപ്പില്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് വെള്ളം തളിച്ച് ശുദ്ധമാക്കിയ സംഭവം ലീഗ് സംസ്‌ക്കാരമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം വാര്‍ത്താ കുറുപ്പില്‍ പറഞ്ഞു.

ദളിത്-മുസ്ലിം ഐക്യം അജണ്ടയാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മുസ്ലിം ലീഗുകാര്‍ ജാതീയമായ ഉദ്ദേശ്യങ്ങളോടെ അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാനാവില്ല എന്നും ജനറല്‍ സീറ്റുകളില്‍ ദളിതരെ മത്സരിപ്പിക്കുകയും ദളിത് ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നതാണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയമെന്നും ദളിതരുടെ അവകാശ സംരക്ഷണവും അന്തസ്സാര്‍ന്ന ജീവിതവും പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധികലശം പോലുള്ള കാര്യങ്ങള്‍ ഒരിക്കലും മുസ്ലിംലീഗിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമല്ലയെന്നും വിജയാഹ്ലാദത്തിനിടയില്‍ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ചെയ്യുന്ന ചില പ്രവര്‍ത്തികളെ ജാതീയമായി ചിത്രീകരിക്കുന്നത് ശരിയല്ല എന്നും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അങ്ങനെയുള്ള ഉദ്ദേശ്യത്തോടെ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല എന്ന കാര്യം ഉറപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റായ സന്ദേശം പ്രചരിപ്പിക്കാന്‍ ഈ പ്രവര്‍ത്തനം കാരണമായിട്ടുണ്ടെങ്കില്‍ ആ പ്രവൃത്തിയെയും വ്യാജ പ്രചാരണങ്ങളെയും പാര്‍ട്ടി തള്ളിക്കളയുകയാണെന്നും മുസ്ലിംലീഗിന്റെ ഉന്നതമായ സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്താന്‍ പ്രവര്‍ത്തകര്‍ എക്കാലവും ബാധ്യസ്ഥരാണ് എന്നുകൂടി ഓര്‍മപ്പെടുത്തുന്നുവെന്നും ദളിത്-മുസ്ലിം ഐക്യം എന്ന കാലം ആവശ്യപ്പെടുന്ന ദൗത്യവുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അഡ്വ.പി.എം.എ സലാം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331759/sudhikalasam-never-a-part-of-the-political-culture-of-the-muslim-league-adv-pma-salam)