---
title: "ജെസിഐ മേപ്പയ്യൂര്‍ ഇന്‍സ്റ്റലേഷന്‍ സെറിമണി സംഘടിപ്പിച്ചു"
english_title: "JCI Meppayyur organizes installation ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331789/jci-meppayyur-organizes-installation-ceremony"
published_at: "2025-12-18T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943bc062c8e7_fty.JPG"
keywords: []
---

# ജെസിഐ മേപ്പയ്യൂര്‍ ഇന്‍സ്റ്റലേഷന്‍ സെറിമണി സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **ജെസിഐ മേപ്പയ്യൂരിന്റെ 2026 വര്‍ഷത്തെ ഇന്‍സ്റ്റലേഷന്‍ സെറിമണി സംഘടിപ്പിച്ചു. മേപ്പയൂര്‍ പാലിയേറ്റീവ് കെയര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ജെസിഐ പി.പി.പി രാകേഷ് നായര്‍ മുഖ്യ അതിഥി ആയി. സോണ്‍ പ്രസിഡന്റ് ജെസിഐ സെന്‍ ബി.ജെ. ഗോകുല്‍ വിശിഷ്ട അതിഥിയായി.

## Article Content

**മേപ്പയ്യൂര്‍: **ജെസിഐ മേപ്പയ്യൂരിന്റെ 2026 വര്‍ഷത്തെ ഇന്‍സ്റ്റലേഷന്‍ സെറിമണി സംഘടിപ്പിച്ചു. മേപ്പയൂര്‍ പാലിയേറ്റീവ് കെയര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ജെസിഐ പി.പി.പി രാകേഷ് നായര്‍ മുഖ്യ അതിഥി ആയി. സോണ്‍ പ്രസിഡന്റ് ജെസിഐ സെന്‍ ബി.ജെ. ഗോകുല്‍ വിശിഷ്ട അതിഥിയായി.

ജെസിഐ മേപ്പയൂര്‍ 2026 വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ഡോ അനുചന്ദ് ആര്‍.സി പ്രകാശനം ചെയ്തു. അശ്വിന്‍ ബാബുരാജ് അധ്യക്ഷത വഹിച്ചു.

വ്യത്യസ്ത മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ അവാര്‍ഡ് നല്‍കി ആദരിച്ചു. മേപ്പയ്യൂരില്‍ പതിറ്റാണ്ടുകളായി പാലിയേറ്റീവ് മേഖലയില്‍ സേവനം അനുഷ്ടിച്ചു വരുന്ന ചന്ദ്രന്‍ ചൈതന്യ സൈലന്റ് സ്റ്റാര്‍ അവാര്‍ഡിന് അര്‍ഹനായി.

ജെസിഐ ടോബിപ് അവാര്‍ഡിന് ഡു മോര്‍ കണ്‍സെപ്റ്റ് ഉടമ കെ.കെ ഫായിസും, ജെസിഐ ക്യാമല്‍ പത്ര അവാര്‍ഡ് ചില്ല കണ്‍സ്ട്രക്ഷന്‍ ഓണര്‍ അനൂപ് ബാലകൃഷ്ണനും അര്‍ഹരായി.

ഇന്‍സ്റ്റലേഷന്‍ സെറിമണിയുടെ ഭാഗമായി മെഡിക്കല്‍ കിറ്റ് പുതിയ പ്രസിഡന്റ് ഡോ: അനുചന്ദില്‍ നിന്നും മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ പ്രതിനിധി ബാബുരാജ് കൈപ്പറ്റി.

സോണ്‍ വൈസ് പ്രസിഡന്റ് ജെഎഫ്പി കവിത ബിജേഷ്, അജീഷ് ബാലകൃഷ്ണന്‍, ഡോ അഖില്‍, ജെ.സി ശരത്ത്, സബീഷ് ഭാസ്‌കരന്‍, ജെ.സി ഷാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ കമ്മന, അബ്ദു റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം ഡയറക്ടര്‍ എല്‍.എസ് യദു സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി ഫാഹിദ നിസാം ചടങ്ങിന് നന്ദിയും പറഞ്ഞു. ജെസിഐ മേപ്പയ്യൂര്‍ 2026 പുതിയ വര്‍ഷത്തെ ഭാരവാഹികളായി ഡോ. ആര്‍.സി അനുചന്ദ് പ്രസിഡന്റ്, ഫാഹിദ നിസാം സെക്രട്ടറി, എല്‍.എസ് യദു ഖജാന്‍ജി എന്നിവര്‍ ചുമതലയേറ്റു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331789/jci-meppayyur-organizes-installation-ceremony)