---
title: "കുറ്റ്യാടി ചുരത്തില്‍ ലോറി പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക് "
english_title: "Lorry collides with pickup van at Kuttiyadi pass; two injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331823/lorry-collides-with-pickup-van-at-kuttiyadi-pass-two-injured"
published_at: "2025-12-18T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943d48aed857_fddddd.JPG"
keywords: []
---

# കുറ്റ്യാടി ചുരത്തില്‍ ലോറി പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക് 

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടി ചുരത്തില്‍ ലോറി പിക്കപ്പ് വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി മറ്റൊരു പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

## Article Content

കുറ്റ്യാടി : കുറ്റ്യാടി ചുരത്തില്‍ ലോറി പിക്കപ്പ് വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി മറ്റൊരു പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വയനാട് ഭാഗത്ത് നിന്നും ലോഡുമായി കുറ്റ്യാടി ചുരമിറങ്ങി വന്ന ലോറി ചുരം കഴിഞ്ഞുള്ള ഇറക്കത്തില്‍ മുളവട്ടത്ത് വെച്ച് ബ്രേക്ക് ടൗണാവുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം മുന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. വാനിലുണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് പരിക്കേറ്റത് ഇവരെ തൊട്ടില്‍പ്പാലം ഇഖ്ര ആശുപത്രിയിലേക്ക് മാറ്റി.

വാനിനെ ഇടിച്ചു തെറിപ്പിച്ച ശേഷവും മുന്നോട്ട് നീങ്ങിയ ലോറി ചാത്തന്‍കോട്ടുനട ടൗണ്‍ കഴിഞ്ഞ് പട്ട്യാട്ട് പാലത്തിലാണ് വന്ന് നിന്നത്. ചാത്തന്‍കോട്ടുനട ടൗണില്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, സ്‌കൂള്‍ ബസ്സും ഉണ്ടായിരുന്നു. ലോറി ലൈറ്റ് ഇട്ട് ഫോണ്‍ മുഴക്കി വന്നതിനാല്‍ റോഡിലുള്ളവര്‍ പലരും സൈഡിലേക്ക് മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331823/lorry-collides-with-pickup-van-at-kuttiyadi-pass-two-injured)