---
title: "പേരാമ്പ്ര ആര്‍ട്ട് ഓഫ് ലിവിംഗ് സെന്റര്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു"
english_title: "Perambra Art of Living Center organized Christmas New Year celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/331925/perambra-art-of-living-center-organized-christmas-new-year-celebration"
published_at: "2025-12-19T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944e6621b301_kkkkl.JPG"
keywords: []
---

# പേരാമ്പ്ര ആര്‍ട്ട് ഓഫ് ലിവിംഗ് സെന്റര്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ആര്‍ട്ട് ഓഫ് ലിവിംഗ് സെന്ററിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം സ്റ്റേറ്റ് ടീച്ചേഴ്‌സ് കോ ഓഡിനേറ്റര്‍ ഡോക്ടര്‍ സുധീര്‍ അരവിന്ദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി കാഴ്ചാ പരിമിതിയുള്ള 20 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ആര്‍ട്ട് ഓഫ് ലിവിംഗ് സെന്ററിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം സ്റ്റേറ്റ് ടീച്ചേഴ്‌സ് കോ ഓഡിനേറ്റര്‍ ഡോക്ടര്‍ സുധീര്‍ അരവിന്ദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി കാഴ്ചാ പരിമിതിയുള്ള 20 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.

ആര്‍ട്ട് ഓഫ് ലിവിംഗ് കുടുംബത്തില്‍ നിന്നും ഇലക്ഷനില്‍ മത്സരിച്ച് വിജയിച്ച പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് പ്രതിനിധി കെ.എം. ശ്രീനിവാസന്‍, രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച വിനു നാഗത്ത് കൂത്താളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ നിന്നും വിജയിച്ച ഷീബ പ്രഭാകര്‍ എന്നിവരെ അനുമോദിച്ചു.

കൂടാതെ ഡിസംബര്‍ 21 ന് രാത്രി 8.30 ന് നടക്കുന്ന 'വേള്‍ഡ് മെഡിറ്റേഷന്‍ ഡേ'യില്‍ ദിവസം 2500 പേരെ ധ്യാനത്തിലിരുത്താന്‍ പേരാമ്പ്ര സെന്റര്‍ 3000 ബ്രോഷറുകള്‍ വിതരണം ചെയ്തു. യോഗത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കൊയിലാണ്ടി താലൂക്ക് ടീച്ചേഴ്‌സ് കോ ഓഡിനേറ്റര്‍ സജീവന്‍ പല്ലവി അധ്യക്ഷത വഹിച്ചു.

ആര്‍ട്ട് ഓഫ് ലിവിംഗ് മൂടാടി ആശ്രമം അഡ്മിനിസ്‌ട്രേറ്റര്‍ ജി അനീഷ്, ആര്‍ട്ട് ഓഫ് ലിവിംഗ് അധ്യാപകരായര ബാലകൃഷ്ണന്‍ പയ്യോളി, ഷിജുരാജ് കൂട്ടാലിട, ഷനോജ് കുറ്റ്യാടി, സതീശന്‍ വാകയാട് തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് കോഴിക്കോട് ജില്ല ഡവലവപ്പ്‌മെന്റ് കമ്മിറ്റി അംഗം ബിന്‍സി രാജീവന്‍ സ്വാഗതവും ദീപ ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/331925/perambra-art-of-living-center-organized-christmas-new-year-celebration)