---
title: "നൊച്ചാട് പഞ്ചായത്ത് യുഡിഎഫ് വിജയാരവം സംഘടിപ്പിച്ചു "
english_title: "Nochad Panchayat organized a UDF victory rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332094/nochad-panchayat-organized-a-udf-victory-rally"
published_at: "2025-12-20T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694630f2a45a5_veeeeeeeeee.jpg"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് യുഡിഎഫ് വിജയാരവം സംഘടിപ്പിച്ചു 

> **Lead Summary:** പേരാമ്പ്ര: തദ്ദേശ തിരഞ്ഞെടുപ്പില്‍ നൊച്ചാട് പഞ്ചായത്തില്‍ നിന്നും വിജയിച്ച യുഡിഎഫിന്റെ നിയുക്ത അംഗങ്ങളായ സി.കെ അജീഷ്, എസ്.കെ അസൈയിനാര്‍, ടി.പി നാസര്‍, സ്വപ്ന റനീഷ്, റസ് ല സിറാജ്, നസീറ, ജില്ലാ പഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷനില്‍ നിന്നു വിജയിച്ച മുനീര്‍ എരവത്തിനും പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിജയാരവം സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: തദ്ദേശ തിരഞ്ഞെടുപ്പില്‍ നൊച്ചാട് പഞ്ചായത്തില്‍ നിന്നും വിജയിച്ച യുഡിഎഫിന്റെ നിയുക്ത അംഗങ്ങളായ സി.കെ അജീഷ്, എസ്.കെ അസൈയിനാര്‍, ടി.പി നാസര്‍, സ്വപ്ന റനീഷ്, റസ് ല സിറാജ്, നസീറ, ജില്ലാ പഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷനില്‍ നിന്നു വിജയിച്ച മുനീര്‍ എരവത്തിനും പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിജയാരവം സംഘടിപ്പിച്ചു.

കൈതക്കല്‍ നിന്ന് ആരംഭിച്ച് വെള്ളിയൂരില്‍ സമാപിച്ച വിജയാരവം പരിപാടിയില്‍ സ്ഥാനാര്‍ത്ഥികളെ കൂടാതെ നേതാക്കളും പ്രവര്‍ത്തകരും അണിച്ചേര്‍ന്നു. വിജയാരവം കാണാന്‍ നിരവധി ആളുകള്‍ റോഡിന് ഇരുവശത്തും തടിച്ചുകൂടിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്ര എംഎല്‍എ യുമായ ടി.പി രാമകൃഷ്ണന്റെ മണ്ഡലമാണ് നൊച്ചാട്. ആദ്യമായിട്ടാണ് ഇടതു കോട്ടകളെ തകര്‍ത്തു കൊണ്ട് 6 അംഗങ്ങള്‍ നൊച്ചാട് ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

വിജയരാവത്തിന് യുഡിഎഫ് നേതാക്കളായ പി.എം പ്രകാശന്‍, കെ. മധുകൃഷ്ണന്‍, പി.സി സിറാജ്, വി.വി ദിനേശന്‍, പി.കെ.കെ നാസര്‍, റഫീഖ് കല്ലോത്ത്, എം.പി ഹമീദ്, ഷിജു കെ. ദാസ്, ഇ.ടി ഹമീദ്, ടി.കെ ഇമ്പ്രായി, സി. അബ്ദുറഹിമാന്‍, കെ.പി ഹമീദ്, സി. മമ്മു, റഷീദ് ചക്യാലത്ത്, എം.കെ ദിനേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332094/nochad-panchayat-organized-a-udf-victory-rally)