---
title: " തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെ ധര്‍ണ്ണ നടത്തി ഐഎന്‍ടിയൂസി"
english_title: "INTUC holds dharna against the sabotage of Mahatma Gandhi National Employment Guarantee Scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332141/intuc-holds-dharna-against-the-sabotage-of-mahatma-gandhi-national-employment-guarantee-scheme"
published_at: "2025-12-20T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69465fc75b4c2_cheruvannur.JPG"
keywords: []
---

#  തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെ ധര്‍ണ്ണ നടത്തി ഐഎന്‍ടിയൂസി

> **Lead Summary:** **പേരാമ്പ്ര: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചേിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ്ര: **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചേിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി കൊണ്ടു വന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുകയും രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കുകയും പദ്ധതി അട്ടിമറിക്കുകയും ചെയ്ത നടപടിയില്‍ പ്രതഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. 

തൊഴിലുറപ്പ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതികളും നയപരമായ മാറ്റങ്ങളും കോടിക്കണക്കിന് ഗ്രാമീണ തൊഴിലാളികള്‍ക്ക് ഉപജീവന സുരക്ഷയും തൊഴില്‍ മാന്യതയും ഉറപ്പുനല്‍കുന്ന അവകാശാധിഷ്ഠിത നിയമത്തെ പൊളിച്ചുമാറ്റുന്നതിന് തുല്യമാണ്. മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തുകൊണ്ട് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് നിയമത്തിന്റെ ധാര്‍മ്മികവും ചരിത്രപരവുമായ അടിത്തറയെ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്നു. മഹാത്മാഗാന്ധി സാമൂഹിക നീതിയെയും തൊഴില്‍ മാന്യതയെയും പ്രതീകപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുന്നത് ഭരണപരമായ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നില്ലന്നും, രാഷ്ട്രീയ അസഹിഷ്ണുതയെ പ്രതിഫലിപ്പിക്കുന്നതാണന്നും തൊഴിലുറപ്പ് അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജു പൊന്‍പറ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയൂസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. വി.വി ദിനേശന്‍, സി.കെ ബാലന്‍, പി.എസ് സുനില്‍ കുമാര്‍, ഗിരിജ ശശി, മോഹന്‍ദാസ് ഓണിയില്‍, രേഷ്മപൊയില്‍, ലതിക വിനോദ്, മിനി വട്ടക്കണ്ടി, കെ.പി അരവിന്ദാക്ഷന്‍, വിജയന്‍ കല്ലൂര്‍, കെ.പി സുഷമ, എം.കേളപ്പന്‍, സിന്ധു പ്രമോദ്, പി. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332141/intuc-holds-dharna-against-the-sabotage-of-mahatma-gandhi-national-employment-guarantee-scheme)