---
title: "മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി"
english_title: "Chain Fest begins at Malabar Gold & Diamonds Perambra showroom"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/332186/chain-fest-begins-at-malabar-gold-diamonds-perambra-showroom"
published_at: "2025-12-20T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694688c213f5b_gfht.jpg"
keywords: []
---

# മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി. ഡിസംബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയും കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ ശ്രീകല മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് ഷോറൂം മാനേജര്‍ കെ.കെ റനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി. ഡിസംബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയും കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ ശ്രീകല മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് ഷോറൂം മാനേജര്‍ കെ.കെ റനീഷ് അധ്യക്ഷത വഹിച്ചു.

ആഭരണങ്ങളുടെ ആദ്യവില്‍പ്പന ശ്രീകല മുല്ലശ്ശേരിയില്‍ നിന്നും വിശ്വജിത് ഏറ്റുവാങ്ങി. പ്രെഷ്യ ആഭരണങ്ങളുടെ ആദ്യവില്‍പ്പന ബി.എം മുഹമ്മദില്‍ നിന്ന് സായൂജും അണ്‍കട്ട് ആഭരണം ഒ പി മുഹമ്മദില്‍ നിന്ന് ദിനേശന്‍ ശ്രീന ദമ്പതികളും, ഡയമണ്ട് ആഭരണം ബിന്ദു മൈനകത്തില്‍ നിന്നും ഗോപികയും കുടുംബവും, സില്‍വര്‍ കളക്ഷന്‍സ് ആഷില്‍ ഷാദില്‍ നിന്ന് ജാസര്‍ നൊച്ചാടും, വാച്ചുകളുടെ ആദ്യ വില്‍പ്പന നടുക്കണ്ടി മൂസയില്‍ നിന്ന് വാസന്തി ജയരാജനും എറ്റുവാങ്ങി.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ദേവനന്ദ വി ബിജുവിനേയും ഗായിക അനഘയേയും ചടങ്ങില്‍ ആദരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ്, ട്രാന്‍സക്ഷണല്‍ അനലൈസിസ്റ്റും കണ്‍സല്‍റ്റന്റ് സൈക്കോളജിസ്റ്റുമായ ബിന്ദു മൈനാകം, നടുക്കണ്ടി കുഞ്ഞബ്ദുള്ള, വ്യാപാരിവ്യവസായി ഏകോപന സമിതി സെക്രട്ടറി ഒ.പി മുഹമ്മദ്, വടകര മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അസിസ്റ്റന്റ് ഷോറൂം മാനേജര്‍ ഒ. ആഷില്‍ ഷാദ്, സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ റോസ്ലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ ഗോള്‍ഡ് മാനേജ്മെന്റ് ടീം അംഗം നിഗൂഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാനേജര്‍ എം.കെ ഷമീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/332186/chain-fest-begins-at-malabar-gold-diamonds-perambra-showroom)